സ്വപ്നയ്ക്കും റമീസിനും ഇന്ന് വിദഗ്ധ പരിശോധന നടത്തും.പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

ഇക്കോടെസ്റ്റ് ഉള്‍പ്പെടെ പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടും സ്വപ്നയ്ക്കു കുഴപ്പങ്ങള്‍ കണ്ടെത്തിയിരുന്നില്ല. എന്നിരുന്നാലും സംശയം ദുരീകരിക്കാനാണ് ആന്‍ജിയോഗ്രാം നടത്താമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്

0

തൃശൂർ :സ്വര്‍ണക്കള്ളകടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും കെ.ടി.റമീസിനും ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധന. നെഞ്ചുവേദനയുമായി കഴിയുന്ന സ്വപ്നയ്ക്കു ഇന്ന് ആന്‍ജിയോഗ്രാം നടത്തും. കൂട്ടുപ്രതി കെ.ടി.റമീസിന് എന്‍ഡോസ്കോപ്പിയും നടത്തും. ഇക്കോടെസ്റ്റ് ഉള്‍പ്പെടെ പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടും സ്വപ്നയ്ക്കു കുഴപ്പങ്ങള്‍ കണ്ടെത്തിയിരുന്നില്ല. എന്നിരുന്നാലും സംശയം ദുരീകരിക്കാനാണ് ആന്‍ജിയോഗ്രാം നടത്താമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. കൂട്ടുപ്രതി കെ.ടി.റമീസിനാകട്ടെ വയറുവേദനയാണ്. എന്‍ഡോസ്കോപ്പിയിലൂടെ വയറിനകത്തെ അസുഖം കണ്ടെത്താനാണ് വിദഗ്ധ പരിശോധന. ഇരുവരും വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലായിരുന്നു. അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ കഴിഞ്ഞ ഞായറാഴ് രാത്രിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്‍കി. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ, ലാപ്ടോപ് ഇവ പരിശോധിച്ച റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.