ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ്

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 44 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

0

കാസർകോട് :ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുക. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 44 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ചന്തേര സ്റ്റേഷനിൽ അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിക്കുമെന്നാണ് സൂചന. കൂടുതൽ തെളിവുകൾ കിട്ടിയ ശേഷം എം.എൽ.എ യുടെ മൊഴിയെടുത്താൽ മതി എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ കുടുങ്ങിയ നാല് പേർ കൂടി തിങ്കളാഴ്ച പയ്യന്നൂർ സ്റ്റേഷനിൽ പരാതി നൽകി. ഇരിണാവ് സ്വദേശി നൗഷാദ്, മാട്ടൂൽ സ്വദേശികളായ നൂർജഹാൻ, ആയിഷ, പഴയങ്ങാടി സ്വദേശിയായ ബാലകൃഷ്ണൻ എന്നിവരാണ് പരാതി നൽകിയത്. നൗഷാദിൽ നിന്ന് 20 പവനും നൂർജഹാനിൽ നിന്നും 21 പവനും, ആയിഷയിൽ നിന്ന് 20.5 പവനും ബാലകൃഷ്ണനിൽ നിന്ന് 40 ലക്ഷവും തട്ടിച്ചെന്നാണ് പരാതി. അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 12 കേസുകളിലെ എഫ്ഐആർ ഹൊസ്ദുർഗ് കോടതിയിലും ഒരു കേസിലെ എഫ് ഐ ആർ കാസർകോട് കോടതിയിലും തിങ്കളാഴ്ച സമർപ്പിച്ചു.അതേസമയം തട്ടിപ്പ് കേസിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്

You might also like

-