ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് വിശദികരവുമായി എം.സി കമറുദ്ദീന്‍ പാണക്കാട്ട്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്താണ് നിക്ഷേപകരുടെ പരാതി.

0

മലപ്പുറം :ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‍ലീം ലീഗ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രാത്രിയോടെ പാണക്കാടെത്തി. രാത്രിയോടെ പാണക്കാടെത്തിയ കമറുദ്ദീന്‍ ഇന്ന് നേതാക്കളുമായി സംസാരിക്കും. എം.സി കമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം ഒഴികെ മറ്റെല്ലാ പദവികളും ഒഴിയാനാണ് സാധ്യത.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്താണ് നിക്ഷേപകരുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്ത് പേര്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്നും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കും പുറമെ സ്ഥാപനത്തിന്‍റെ തുടക്കം മുതലുണ്ടായിരുന്ന മറ്റ് ഡയറക്ടര്‍മാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നതായി സൂചനയുണ്ട്.കൂടുതല്‍ പരാതികള്‍. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്ക് പുറമെ മറ്റ് ഡയറക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കുമെന്ന് സൂചന.

ഫാഷന്‍ ഗോള്‍ഡിന് തുടക്കം കുറിച്ച ഡയറക്ടര്‍മാരില്‍ പലരും സ്ഥാപനം പ്രതിസന്ധിയിലായതോടെ നിക്ഷേപം പിന്‍വലിച്ച് ഒഴിഞ്ഞ് മാറിയത് സംബന്ധിച്ചും കമറുദ്ദീന്‍ നേതാക്കളോട് വിശദീകരിക്കുമെന്നാണ് സൂചന. എല്ലാ ഡയറക്ടര്‍മാരും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നതിന് തടസ്സമെന്നും ആക്ഷേപമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശമാവും നേതാക്കള്‍ ഖമറുദ്ദീന് നല്‍കുക.