ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്ക് സമന്‍സ്

ബിനീഷ് കോടിയേരി പല തവണയായി സാമ്പത്തികസഹായം നല്‍കിയിരുന്നതായി ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

0

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ്. ബിനീഷ് കോടിയേരി ബിസിനസിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.

ബിനീഷ് കോടിയേരി പല തവണയായി സാമ്പത്തികസഹായം നല്‍കിയിരുന്നതായി ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി ബിനീഷ് കോടിയേരി തുടങ്ങിയ ബി കാപ്പിറ്റല്‍ ഫൈനാന്‍സ് സ്ഥാപനം വഴി നല്‍കിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടലില്‍ വെച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.