“നിലപാട് മാറ്റം “ജലീലിനെ വേണ്ടതും ചോദ്യം ചെയ്യും ?ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

നേരത്തെ ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി മേധാവി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴി രണ്ടു തവണയായാണ് രേഖപ്പെടുത്തിയതെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

0

 

കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണ്. ആവശ്യമെങ്കിൽ ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര പറഞ്ഞു.

നേരത്തെ ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി മേധാവി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴി രണ്ടു തവണയായാണ് രേഖപ്പെടുത്തിയതെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.വ്യാഴാഴ്ച രാത്രി 7.30നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയതെന്നാണ് വിവരം. തുടർന്ന് വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്യലിന് ഹാജരായി. വ്യാഴാഴ്ച ഹാജരായപ്പോൾ യു.എ.ഇ. കോൺസുലേറ്റ് വഴി ഖുർആൻ എത്തിയതു സംബന്ധിച്ച് ജലീൽ ഇ.ഡിക്ക് വിശദീകരണകുറിപ്പ് നൽകി. വെള്ളിയാഴ്ച ഈ വിശദീകരണം സംബന്ധിച്ച ചോദ്യങ്ങളാണ് ഇ.ഡി ജലീലിനോട് ചോദിച്ചത്.

സ്വർണക്കടത്ത് കേസിൽ ബന്ധമൊന്നുമില്ലെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ മന്ത്രിക്കും സർക്കാരിന് വലിയ ആശ്വാസം പകരുന്നതാണ്. മന്ത്രിക്കും സർക്കാരിനുമെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും യുവമോർച്ചയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഈ സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിലപാട്.കെ.ടി ജലീലിനെതിരെ നിരവധി പരാതികൾ എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുണ്ടെന്നും, അതിന്‍റെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് മന്ത്രി ജലീലിനെ വിളിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.