സിപിഐ വിമര്‍ശനം‘”ജലീല്‍ പക്വത കാട്ടിയില്ല” നാണക്കേടായി

ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീൽ വ്യവസായിയുടെ കാറില്‍ പോയതും പുലര്‍ച്ചെ എന്‍ഐഎ ഓഫിസിലെത്തിയതും നാണക്കേടുണ്ടാക്കി

0

തിരുവനന്തപുരം :മന്ത്രി കെ ടി ജലീൽ അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിലിൽ വിമർശനം .ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീൽ വ്യവസായിയുടെ കാറില്‍ പോയതും പുലര്‍ച്ചെ എന്‍ഐഎ ഓഫിസിലെത്തിയതും നാണക്കേടുണ്ടാക്കി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും അവമതിപ്പുണ്ടാക്കി. വിവാദങ്ങള്‍ മറികടക്കുമെന്ന് നിര്‍വാഹകസമിതിയില്‍ കാനം രാജേന്ദ്രന്‍ വിശ്വാസം പ്രകടിപ്പിച്ചു.