സെക്രട്ടേറിയട്ടിൽ ബോംബ് ഭീക്ഷണി .ഭീക്ഷണി സന്ദേശം അയച്ചത് ഭിന്നശേഷിക്കാരനായ യുവാവ്

പൊഴിയൂർ ഉച്ചക്കട സ്വദേശി നിധിന്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്നാണ് സൂചന. ഇയാള്‍ ഭിന്നശേഷിക്കാരനായ യുവാവ് ആണെന്നാണ് വിവരം.ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തി

0

തിരുവനന്തപുരം| സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്റെ ചുറ്റളവിൽ നടത്തിവന്ന പരിശോധന പൂർത്തിയായി.ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസിന്റെ നേതൃത്തത്തിലാണ് സെക്രട്ടറിയേറ്റിൽ പരിശോധന നടത്തിയത് എന്നാൽ സെക്രട്ടേറിയറ്റിൻ്റെ അകത്തെ പരിശോധന തുടരുകയാണ്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.

പൊഴിയൂർ ഉച്ചക്കട സ്വദേശി നിധിന്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്നാണ് സൂചന. ഇയാള്‍ ഭിന്നശേഷിക്കാരനായ യുവാവ് ആണെന്നാണ് വിവരം.ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തി

You might also like

-