മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും?

കരീന കബൂർ 12 01 ഗ്രാൻബേ അപാർട്ട്മെന്റ് 17 ഹിൽ റോഡ്, ബാന്ദ്ര എന്നാണ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിൽ ഉള്ളത്

0

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും. മുംബൈ ബാന്ദ്രയിലെ കരീനയുടെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത പോർഷെ കാർ ഒരു വർഷം മുമ്പാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് ചേർത്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.അത്യാഡംബര കാറായ പോർഷേ ബോക്സ്റ്റർ ആണിത്.

. കരീനയുടെ മുംബൈയിലെ വസതിയുടെ വിലാസമാണിത്. 2007 മെയ് 9 ന് ആണ് കരീനയുടെ ഉടമസ്ഥതയിൽ വാഹനം രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇപ്പോഴും രേഖകളിൽ കരീന തന്നെയാണ് വാഹനത്തിന്റെ ഉടമ.

ശ്രീവത്സം ഗ്രൂപ്പ് തന്റെ ആഡംബര കാറുകൾ വാടകയ്ക്ക് എടുത്തെന്നും ആ ഇനത്തിൽ 7 കോടി രൂപ തനിക്ക് കിട്ടാനുണ്ടെന്നും ചൂണ്ടിക്കാട്ടി മോൻസൺ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ആണ് ശ്രീവത്സത്തിന്റെ അരൂർ യാർഡിൽ നിന്നും വാഹനങ്ങൾ പിടിച്ചെടുത്ത് ചേർത്തല പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി സി ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.വാദിയായിരുന്നിട്ടും കോടതി നടപടികൾ പൂർത്തീകരിച്ച് മോൻസൺ വാഹനങ്ങൾ ഇതുവരെ കൈപ്പറ്റിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ബെൻസും പോർഷേയും ക്യാരവാനുകളും ഉൾപ്പടെ 20 ആഡംബര വാഹനങ്ങളാണ് ചേർത്തല പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉള്ളത്. വാഹനങ്ങളുടെ രേഖകളിൽ ഒന്നും തന്നെ ഉടമ മോൻസൺ അല്ല. പിന്നെ എങ്ങനെയാണ് മോൻസണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ഉള്ള ചോദ്യവും പ്രസക്തമാണ്.ഉന്നതരുമായുള്ള ബന്ധം മറയാക്കി തട്ടിപ്പ് നടത്തുക എന്നതാണ് മോൻസണിന്റെ രീതി. കരീനയുടെ പേരിൽ രജിസ്ട്രേഷൻ ഉള്ള കാർ എന്തിനൊക്കെ ഉപയോഗിച്ചു എന്നതും പൊലീസ് അന്വേഷിച്ച് വരുന്നു

You might also like