കേരളത്തിലെബിജെപി നേതാക്കള്‍ മാഫിയ മാഫിയാസംഘത്തെപ്പോലെയാണ് സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്

0

ചെങ്ങന്നൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും കേരളത്തിലെ നേതാക്കള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്  .ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ നേതാക്കൾക്ക് മാഫിയ സ്വഭാവമാണുള്ളതെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയതെന്നും ബാലശങ്കര്‍  പറഞ്ഞു.

തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും അനുയോജ്യ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള മണ്ഡലത്തില്‍ എന്നെ ഒഴിവാക്കിയതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ല. ചെങ്ങന്നൂരും ആറന്മുളയും വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളാണ്. ഇപ്പോള്‍ സീറ്റ് നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ അപ്രസക്തരാണെന്നും അദ്ദേഹം ആരോപിച്ചു.കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ബി.ജെ.പിയുടെ ഭാഗമാവാന്‍ തയ്യാറായിരുന്നു.അച്ഛന്‍ കേരള കോണ്‍ഗ്രസുകാരനും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വിളിക്കാറുണ്ടെന്നും ബാലശങ്കര്‍ പറഞ്ഞു. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി വ്യക്തിപരമായ വലിയ അടുപ്പമുണ്ടായിരുന്നുവെന്നും ബാലശങ്കര്‍ വ്യക്തമാക്കി

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ‘വെളിപ്പെടുത്തലിൽ’ ചൂടുപിടിച്ച് രാഷ്ട്രീയ കേരളം. ചെങ്ങന്നൂരിൽ തനിക്ക് സീറ്റു നിഷേധിച്ചത് ഈ ധാരണയുടെ ഭാഗമായാണ് എന്നാണ് ഓർഗനൈസർ മുൻ എഡിറ്റർ കൂടിയായ ബാലശങ്കർ ആരോപിച്ചത്.

സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. പരാമർശങ്ങൾ കോൺഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. ‘ഇത് നേരത്തെ തന്നെ തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്, ഇത്ര വേഗം പുറത്താകുമെന്ന് കരുതിയില്ല’ എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്.
പരാമർശങ്ങളിൽ സിപിഎമ്മും ബിജെപിയും ഒരേസമയം പ്രതിരോധത്തിലായി. ആരോപണമുന്നയിച്ചയാൾ ചില്ലറക്കാരനല്ല എന്നതാണ് ഇരുപാർട്ടികളെയും കുഴക്കുന്നത്. അമിത് ഷാ വിഭാവനം ചെയ്ത ബിജെപി നേതാക്കൾക്ക് പരിശീലനം നൽകുന്ന സമിതിയുടെ ദേശീയ കോ കൺനീവറും പാർട്ടി പബ്ലിക്കേഷൻ വിഭാഗം കോ കൺവീനറുമാണ് ഇദ്ദേഹം. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്ററും. മോദിയെ പ്രകീർത്തിച്ച് ‘മോദി: ക്രിയേറ്റീവ് ഡിസ്‌റപ്റ്റർ, ദ മേക്കർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. അമിത് ഷാ ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഈ പുസ്തകം എട്ടു ഭാഷകളിലാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്.

ദ വീക്ക്, പ്രോബ്, ഓൺലുക്കർ, ഫൈനാൻഷ്യൽ എക്‌സ്പ്രസ്, ഫ്രീ പ്രസ് ജേണൽ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത അനുഭവസമ്പത്തുണ്ട്. കേസരി ആഴ്ചപ്പതിപ്പിലെ കോളമിസ്റ്റായിരുന്നു. 1998-2004 കാലയളവിൽ മാനവവിഭവ ശേഷി വകുപ്പിലെ ഉപദേഷ്ടാവായിരുന്നു.2018ലെ ഉപതെരഞ്ഞെടുപ്പിൽ 35270 വോട്ട് നേടിയ മണ്ഡലമാണ് ചെങ്ങന്നൂർ. ഇവിടെയാണ് അവസാന നിമിഷം ബാലശങ്കറിനെ മറികടന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് എംവി ഗോപകുമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് ചെങ്ങന്നൂരിലേക്ക് വന്നത് എന്നാണ് ബാലശങ്കർ വ്യക്തമാക്കിയിരുന്നത്.

 

You might also like

-