ജമ്മു കശ്മീരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു.

ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്​ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജാര്‍ ആണ് കൊല്ലപ്പെട്ടത്. ഭീകരരാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ഹമീദ് ഇന്നാണ് മരിച്ചത്.

0

 


ജമ്മു കശ്മീരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്​ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജാര്‍ ആണ് കൊല്ലപ്പെട്ടത്. ഭീകരരാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ഹമീദ് ഇന്നാണ് മരിച്ചത്.

ബുദ്​ഗാമിലെ മൊഹീന്ദ്‌പോറ നിവാസിയായ അബ്ദുൽ ഹമീദ് നജാര്‍ ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഓംപോര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്. വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നീചവും മനുഷ്യത്വരഹിതവുമായ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ജമ്മു കശ്മീര്‍ വക്താവ് അല്‍താഫ് താക്കൂര്‍ പ്രതികരിച്ചു. ബന്ദിപോര ബിജെപി ജില്ലാ പ്രസിഡന്റ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും കഴിഞ്ഞ മാസമാണ് ഭീകരര്‍ വെടിവെച്ച് കൊന്നത്. ആ​ഗസ്ത് 4ന് ഒരു ബിജെപി സർപഞ്ചിന് വെടിയേറ്റു. മറ്റൊരു സർപഞ്ചിനെ രണ്ട് ദിവസത്തിന് ശേഷം കുൽഗാം ജില്ലയില്‍ വെടിവെച്ച് കൊന്നു.