ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കണ്ണന്താനം,ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ

കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും അമിത് ഷായും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന സാഹചര്യത്തില്‍ പല സീനിയര്‍ നേതാക്കള്‍ക്കും മോഹിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നു. പുതിയ നേതാക്കളുടെ വരവോടെ ബിജെപിയുടെ കേരളത്തിലെ മുഖം മാറുകയാണ്.

0

ഡൽഹി ;’ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും. പാലക്കാട് സി കൃഷ്ണകുമാറും കണ്ണൂരിൽ സി.കെ പത്മനാഭനും മത്സരിക്കും. ബിജെപി നേതാവ് ജെ പി നദ്ദയാണ് ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതേ സമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം ഇന്ന് പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍,ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍,കൊല്ലം- കെ വി സാബു,ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍,,എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം,ചാലക്കുടി- എ എന്‍ രാധാകൃഷ്ണന്‍,പാലക്കാട്- സി കൃഷ്ണകുമാര്‍,കോഴിക്കോട് – പ്രകാശ് ബാബു,മലപ്പുറം – വി ഉണ്ണികൃഷ്ണന്‍,പൊന്നാനി- വി ടി രമ,വടകര – വി കെ സജീവന്‍,കണ്ണൂര്‍- സി കെ പത്മനാഭന്‍,കാസര്‍കോട്- രവീശ തന്ത്രി

ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ പ്രധാനപോരാട്ടം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. അതേ സമയം കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്റെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചില്ല.
കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും അമിത് ഷായും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന സാഹചര്യത്തില്‍ പല സീനിയര്‍ നേതാക്കള്‍ക്കും മോഹിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നു. പുതിയ നേതാക്കളുടെ വരവോടെ ബിജെപിയുടെ കേരളത്തിലെ മുഖം മാറുകയാണ്.

സീനിയര്‍ നേതാവ് ശോഭാ സുരേന്ദ്രനെ കടത്തിവെട്ടി പാലക്കാട് സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. പാലക്കാട് സീറ്റിനായി തുടക്കം മുതല്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ പിന്തുണ സി.കൃഷ്ണകുമാറിന് അനുകൂലമായി വരികയായിരുന്നു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയ പ്രകടനവും കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായി. വി.മുരളീധരന്‍റെ വിശ്വസത്നായ അനുയായിയാണ് സി.കൃഷ്ണകുമാര്‍ അറിയപ്പെടുന്നത്. അതേസമയം പാലക്കാട് സീറ്റ് ലഭിക്കാത്ത പക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാട് എടുത്ത ശോഭാ സുരേന്ദ്രനെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. പാലക്കാടിന് പകരം ആറ്റിങ്ങല്‍ മണ്ഡലത്തിലാവും ശോഭ മത്സരിക്കുക.

കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ട സീറ്റ് കിട്ടില്ലെന്ന് വ്യക്തമായതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ് ആദ്യമേ വ്യക്തമാക്കിയിരുന്നു. സീനിയര്‍ നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസും ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ആദ്യം തിരുവനന്തപുരം സീറ്റുറപ്പിക്കാന്‍ ശ്രമം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കുമ്മനം രാജശേഖരന്‍റെ മടങ്ങി വരവോടെ പത്തനംതിട്ടയിലേക്ക് കളം മാറ്റിയിരുന്നു.

പത്തനംതിട്ട സീറ്റിലേക്ക് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ മൂന്നംഗ സാധ്യതാ പട്ടികയില്‍ ആദ്യത്തെ പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി അവസാനറൗണ്ടില്‍ പരിഗണിച്ചത് ശ്രീധരന്‍പിള്ളയുടെ പേര് മാത്രമാണ്. ആര്‍എസ്എസിന്‍റെ ആവശ്യപ്രകാരമാണ് ശ്രീധരന്‍പിള്ളയെ വെട്ടി സുരേന്ദ്രനെ വരുന്നത്. നേരത്തെ പത്തനംതിട്ടയിലെ സാധ്യതപട്ടികയില്‍ ഒന്നാമത്തെ പേര് കെ.സുരേന്ദ്രന്‍റേതാണ് എന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ ശ്രീധരന്‍പിള്ള പത്രക്കുറിപ്പ് ഇറക്കി നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തന്‍റെ പേര് പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതായും പിള്ളയുടെ പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനഘട്ടത്തിലുണ്ടായ ആര്‍എസ്എസ് ഇടപെടലോടെ കാര്യങ്ങള്‍ മാറി. പത്തനംതിട്ടയില്ലെങ്കില്‍ വേറെ എവിടെയും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ശ്രീധരന്‍പിള്ള നിലപാട് വ്യക്തമാക്കിയതോടെ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍ പിള്ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്

You might also like

-