സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫറേ ബി ജെ പി പ്രവർത്തകർ തടഞ്ഞുവച്ചു മർദിച്ചു

ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.

0

കോഴിക്കോട്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. റോഡ് ഷോ നടക്കുന്നതിനിടെ കക്കോടി പരിസരത്ത് വെച്ച് ഒരു സംഘം ബൈക്കുമായി വാഹനത്തിന് മുന്നിലേക്ക് കയറി. ഇതിനിടെ ഫോട്ടോ എടുക്കുകയായിരുന്ന ദിനേശുമായി വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു.
കക്കോടി മുതല്‍ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ ഉണ്ടായിരുന്നത്.