എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിയ്ക്കാന്റെ അന്ത്യശാസനം. ബിഷപ്പ് ആന്റണി കരിയലിന് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ നോട്ടീസ്

ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന തര്‍ക്കം ഇതോടെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.

0

കൊച്ചി | ഏകീകൃത കുര്‍ബാനയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിയ്ക്കാന്റെ അന്ത്യശാസനം. ബിഷപ്പ് ആന്റണി കരിയലിന് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ നോട്ടീസ് അയച്ചു. ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞ ആഴ്ച ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും

ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന തര്‍ക്കം ഇതോടെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍, ആലഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.അതേസമയം ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് പ്രതിഷേധ യോഗം ചേരും.

കര്‍ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. ഭൂമി വില്‍പ്പനയിലും കുര്‍ബാന ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാന്‍ തഴഞ്ഞിരുന്നു. കുര്‍ബാന ഏകീകരണത്തില്‍ ബിഷപ്പിന്റെ നടപടി വത്തിക്കാന്‍ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതര്‍ക്ക് ശക്തി പകരുതെന്ന് കര്‍ദിനാളിനെ പിന്തുണയ്ക്കുന്നവര്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വത്തിക്കാന്‍ സ്ഥാനപതി നേരിട്ട് വിളിച്ചുവരുത്തി കത്ത് നല്‍കിയെങ്കിലും ഇക്കാര്യം അനുസരിക്കാന്‍ ബിഷപ്പ് ആന്റണി കരിയില്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്കായാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അപ്പോസ്തലീക് ന്യൂണസിയ.

You might also like

-