ബിനീഷ് കോടിയേരിയുടെ സ്വത്തു വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് ഇ ഡി ക്ക് കൈമായി ,.. ലഹരി വ്യാപാരത്തിന്20 ത്തോളം പേർ സഹായിച്ചു

ബിനീഷിന്റെ നിർദേശത്തെ തുടർന്നാണ് 20പേർ ലഹരിമരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ്‌ മൊഴി നൽകിയിരുന്നു.

0

ബെംഗളൂരു :ബിനീഷ് കോടിയേരിയുടെ സ്വത്തുവിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് ഇ ഡി ക്ക് കൈമാറി, ബിനീഷ് കോടിയേരിക്ക് സ്വന്തമായുള്ളത് തിരുവനന്തപുരത്തെ വീടും, കണ്ണുരിലെ സ്ഥലവും മാത്രമെന്ന് റജിസ്ട്രഷൻ വകുപ്പ്. മൂന്നു കമ്പനികളിൽ ഓഹരി ഉടമസ്ഥതയും ബാങ്ക് ബാലൻസും ഉണ്ടെന്ന് ബിനീഷ് അറിയിച്ചെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നില്ലെന്ന കാരണത്താൽ അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. ഇ.ഡിയുടെ നിർദ്ദേശപ്രകാരമാണ് റജിസ്ട്രേഷൻ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയത്.തിരുവനന്തപുരത്തെ മരുതംകുഴിയിലെ ഇരുനില വീടും സ്ഥലവും കണ്ണൂരിലെ ഭൂമിയും മാത്രമാണ് ബിനീഷ് കോടിയേരിയുടെ സ്വത്തുവകകളായി റജിസ്ട്രേഷൻ വകുപ്പ് ഇ.ഡിക്ക് കൈമാറിയ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. കണ്ണൂരിലെ ഭൂമി സ്വന്തം സമ്പാദ്യത്തിൽ നിന്നു വാങ്ങിയതല്ലെന്നും പൈതൃക സ്വത്തായി കിട്ടിയതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബിനീഷിന്റെ മാത്രം സ്വത്തുവകകളുടെ വിശദാംശങ്ങൾ ആരാഞ്ഞതിനാൽ ഭാര്യയുടെ പേരിലുള്ള ആസ്തികൾ ഇ.ഡിക്ക് കൈമാറിയ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ല. കൂടുതൽ ഷെയറുകളുള്ള മൂന്നു കമ്പനികളും ബാങ്ക് ബാലൻസും ഉണ്ടെന്നു ബിനീഷ് അറിയിച്ചിട്ടുണ്ടെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ അധികാര പരിധിയിൽ വരാത്തതിനാൽ ഉൾക്കൊള്ളിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കും മുമ്പ് ബിനീഷിനോടു റജിസ്ട്രേഷൻ വകുപ്പ് വസ്തുവകകളുടെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു.

അതേസമയം ലഹരി മരുന്ന് ഇടപാടിലെ പ്രതി അനൂപിനെ നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അനൂപിന്‍റെ അറസ്റ്റിന് തൊട്ടുമുന്‍പും ബിനീഷിനെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട് . ബിനീഷിനെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഇ.ഡി ഓഫിസിലെത്തിച്ചു. ലഹരി മരുന്ന് ഇടപാടിന് ഇറക്കിയ പണം എവിടുന്ന് വന്നു, അതിൽ ബിനീഷിന്‍റെ പങ്ക് എന്ത് എന്നാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ബിനീഷിന്റെ നിർദേശത്തെ തുടർന്നാണ് 20പേർ ലഹരിമരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ്‌ മൊഴി നൽകിയിരുന്നു. ഇതിലാണ് ആന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ തേടുക. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

You might also like

-