യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; രണ്ടുപേർ പിടിയിൽ

കുടുംബത്തിൽ നടക്കുന്ന ഭൂമി തർ‌ക്കത്തിൽ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവിൽ വരാൻ ബന്ധു യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ഭൂമി തർക്കത്തെ ചൊല്ലി ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. ശനിയാഴ്ച്ചയാണ് സംഭവം. കേസിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തിൽ നടക്കുന്ന ഭൂമി തർ‌ക്കത്തിൽ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവിൽ വരാൻ ബന്ധു യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.സംഭവത്തിന് ശേഷം വഴിയരികിൽ ഉപേഷിച്ചു പോയ യുവതിയെ ഒരു ഒാട്ടോ റിക്ഷ ഡ്രൈവറാണ്  വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടുകാർ യുവതിയെ ജൽപായ്ഗുരി സർദാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ പ്രതിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2012ല്‍ ദില്ലിയില്‍ നടന്ന നിർഭയ കൂട്ട ബലാത്സംഗം ഒാർമ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബർ 16ലാണ് ഫിസിയോതെറപ്പി വിദ്യാർഥിനി ദില്ലിയിലെ ബസ്സിൽവച്ച് ക്രൂര ബലാത്സംഗത്തിന് ഇരയായത്. രാത്രിയിൽ ദില്ലിയിലെ മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്ക് ബസിൽ പോയ വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

You might also like