അനത്കൃത കരിങ്കൽ ഖനനത്തിന് രാഷ്ട്രീയനേതൃത്തത്തെ വളക്കാൻ ബെല്ലിഡാൻസും പെണ്ണും പണവും പിന്നെ ലഹരിയും ഒഴുക്കി സൽക്കാരം ഉടക്കെതിരെ കേസ്

ആറ് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ 250ലധികം പേര്‍ പങ്കെടുത്തുവെന്നാണ് പ്രദേശവാസികൾ പറയുന്നത് എന്നാൽ ശാന്തൻപറ പോലീസിന്റെ ഒത്താശയോടെ നടന്ന പരിപാടി ഒതുക്കിയ തീർക്കാൻ പോലീസിന്റെ തലപ്പത്തു തന്നെ ഇടപെടൽ നടക്കുന്നതായും ആരോപണമുണ്ട്

0

 

 

 

 

 

 

 

 

 

 

 

 

 

 

https://www.facebook.com/100301158345818/videos/309788883391992/?t=6

നെടുങ്കണ്ടം :ഇടുക്കി രാജാപ്പാറയില്‍ അനത്കൃത പാറ ഖനനത്തിന് മറയിടാൻ നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പരിപാടിയില്‍ പങ്കെടുത്ത നാല്‍പതോളം പേര്‍ക്കെതിരെ കേസെടുക്കും. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്.ഇടുക്കി രാജാപ്പാറയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച സംഭവം വിവാദമായതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് ശാന്തന്‍പാറ പൊലീസ് അറിയിച്ചു.

ആറ് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ 250ലധികം പേര്‍ പങ്കെടുത്തുവെന്നാണ് പ്രദേശവാസികൾ പറയുന്നത് എന്നാൽ ശാന്തൻപറ പോലീസിന്റെ ഒത്താശയോടെ നടന്ന പരിപാടി ഒതുക്കിയ തീർക്കാൻ പോലീസിന്റെ തലപ്പത്തു തന്നെ ഇടപെടൽ നടക്കുന്നതായും ആരോപണമുണ്ട്.എറണാകുളം കോതമംഗലംസ്വദേശി റോയി കുര്യൻ തണ്ണിത്തോടിന്റെ ഉടമസ്ഥതയിൽ ഉള്ള തണ്ണിക്കോട്ട് മെറ്റല്‍സിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ജൂണ്‍ 28നാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പ്രദേശത്തെ വി ഐ പി കൾക്കും വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ ഭരണ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ എല്ലാം തന്നെ പങ്കെടുത്തിരുന്നു .

ക്വാറിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു പ്രമുഖ പത്ര ദൃശ്യാ മാധ്യമങ്ങളിൽ ലക്ഷങ്ങൾ ചിലവഴിച്ചുള്ള പരസ്യം . എല്ലാ നേതാക്കൾക്കും പാരിദോഷികവും കൈമടക്കും . പഞ്ചായത്തിന്റെ വികസനത്തിനായി ഒരു കോടി എന്നിങ്ങനെ കണക്കില്ലാതെ പണം ചിലവഴിച്ചയിരുന്നു പരിസ്ഥിതി പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാകളക്ടർ അടച്ചുപൂട്ടിയ ക്വാറിയുടെ ഉത്‌ഘാടനം. റോയി കുര്യന്റെ ഉടമസ്ഥതയിൽ ഉള്ള തമിഴ് നാട്ടിലെ ക്വാറിയിൽ നിന്നും പാറ ഖനം നടത്തി അവിടെനിന്നും കരിങ്കല്ല് ഉടുമ്പന്ചോലയിൽ എത്തിച്ച മെൻറ്റൽ ക്രഷറിൽ മണലും മെറ്റലും ഉത്പാദിപ്പിച്ചു കേരളത്തിൽ വിതരണം നടത്താനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . പരിസ്ഥിതി ലോല മേഖലയിൽയിൽ സർക്കാർ റവന്യൂ ഭുമിലെക്വാറിക്കെതിരെ നാട്ടുകാരുടെ വ്യാപക പരാതി മറികടക്കാനാണ് കോടികൾ വാരിയെറിഞ്ഞുള്ള മദ്യസൽക്കരവും ബെല്ലി ഡാൻസും ഉടമ നടത്തിയത്

നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ എട്ടുമണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽ പാർട്ടിക്ക് വേണ്ടി 250 ലിറ്റർ മുന്തിയ ഇനം മദ്യവും കെയ്‌സ് കണക്കിന് വൈനും ബിയറും എത്തിച്ചിരുന്നതായാണ് വിവരം.മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നാണു ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ
നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകികളെ പ്രത്യക വാഹനങ്ങളി രാജാപ്പാറയിൽ ഒരു ദിവസ്സം മുൻപ് എത്തിച്ചത് . ക്വാറിയുടെ ഉത്ഘടനത്തിനു നാളുകൾക്ക് മുൻപേ ഈ റിസോർട്ട് കേന്ദ്രികരിച്ചു പോലീസ്സുകാര്ക്കും രാഷ്ട്രീയ നേതാക്കൾക്കും വേണ്ടി വിരുന്നു നടത്തിയതായും വിവരമുണ്ട്

പരിപാടി സംഘടിപ്പിച്ച തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെ ശാന്തന്‍പാറ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ നടപടി ഉറപ്പാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

You might also like

-