ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസിൽ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ അറസ്റ്റിൽ

വായ്‌പ തട്ടിപ്പില്‍ രതുല്‍ പുരിക്കെതിരെ കഴിഞ്ഞദിവസം സി ബി ഐ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

0

ഡൽഹി : ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസിൽ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റുചെയ്‌തു.സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ നിന്ന്‌ 354കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. വായ്‌പ തട്ടിപ്പില്‍ രതുല്‍ പുരിക്കെതിരെ കഴിഞ്ഞദിവസം സി ബി ഐ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

രതുല്‍പുരിക്കു പുറമെ അച്ഛനും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി (രതുലിന്റെ അമ്മയും കമല്‍നാഥിന്റെ സഹോദരിയും), സഞ്ജയ് ജെയിൻ, വിനീത്‌ ശർമ എന്നിവർക്കെതിരെയും സി ബി ഐ കേസെടുത്തിരുന്നു.