പ്രണയകൊല ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പെൺകുട്ടി പഠിക്കുന്ന കോളേജിൽ എത്തിയ്യ് ശേഷം യുവാവ് ക്ലാസ് മുറിയിൽ എത്തി പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷമാണ് കൊലനടത്തിയതെന്ന് ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബലദണ്ടി പറഞ്ഞു.

0

ബെംഗളൂരു | ബംഗളൂരുവിൽ 19 വയസുകാരിയായ ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനാണ് ലയയുടെ സുഹൃത്തായ പവന്‍ കല്യാണ്‍ പെണ്‍കുട്ടിയെ കുത്തിയതെന്നാണ് വിവരം .മറ്റൊരു കോളജിലെ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ പവന്‍ ലയയോട് നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയതായി മറ്റു വിദ്യാര്‍ത്ഥികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലയയെ ക്യാമ്പസിലെത്തി കുത്തിക്കൊലപ്പെടുത്തിയ ശേഷം പവന്‍ അതേ കത്തിയുപയോഗിച്ച് സ്വന്തം ശരീരത്തിലും മുറിവേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

പെൺകുട്ടി പഠിക്കുന്ന കോളേജിൽ എത്തിയ്യ് ശേഷം യുവാവ് ക്ലാസ് മുറിയിൽ എത്തി പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷമാണ് കൊലനടത്തിയതെന്ന് ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബലദണ്ടി പറഞ്ഞു.

“ഇരുവരും ഇടനാഴിയിൽ ഏകദേശം 15 മിനിറ്റോളം സംസാരിച്ചു.

“പെട്ടെന്ന് പ്രതി പവൻ കല്യാൺ തന്റെ ബാഗിൽ നിന്ന് കത്തി എടുത്ത് അവളെ കുത്താൻ തുടങ്ങി. പെൺകുട്ടിയുടെ നെഞ്ചിലും വയറിലും കഴുത്തിലും കൈയിലുമാണ് കുത്തേറ്റത്.

“പെൺകുട്ടി മരിച്ചതായി ഡോക്ടർ സ്ഥികരിച്ചു ആൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി,” അദ്ദേഹം പറഞ്ഞു.

കോലാർ ജില്ലയിലെ മുൽബാഗൽ പട്ടണത്തിനടുത്തുള്ള കാച്ചിപുര ഗ്രാമത്തില്‍  നിന്നുള്ളവരാണ് ആൺകുട്ടിയും പെൺകുട്ടിയും എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോളജ് ക്യാമ്പസില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ലയയെ കാണാന്‍ ഉച്ചയ്ക്ക് പവന്‍ ക്യാമ്പസിലെത്തി. ലയയെ കണ്ട് സംസാരിക്കുന്നതിനിടെ ഇയാള്‍ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ നിരവധി തവണ കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തിയെടുത്ത് തന്റെ ശരീരത്തിലും ഇയാള്‍ മുറിവേല്‍പ്പിച്ചു. കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉടനെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ലയയുടെ ജീവന്‍ നഷ്ടമായി. പവനെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇയാള്‍ക്ക് ബോധം വന്നാലുടന്‍ സംഭവത്തെക്കുറിച്ച് ചോദിച്ച് മനസിലാക്കുമെന്നും പൊലീസ് പറഞ്ഞു

You might also like