അയോദ്ധ്യ രാമക്ഷേത്ര നിര്മ്മാണം പ്രിയങ്കയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രമേയം

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു

0

പാണക്കാട് : രാ​മ​ജ​ന്മ​ഭൂ​മി​ക്ക് ആ​ശം​സ നേ​ര്‍ന്നും അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുമുള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ മു​സ്‌​ലിം ലീ​ഗ് പ്ര​മേ​യം പാ​സാ​ക്കി. അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. രാ​മ​ക്ഷേ​ത്ര​ത്തി​നു​ള്ള ആ​ശം​സ അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു. രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി പൂ​ജ ദേ​ശീ​യ ഐ​ക്യ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.