ഭൂമി പൂജയ്ക്ക് അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്ന ഇഖ്ബാലിന് ആദ്യ ക്ഷണം

‘ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍, അയോദ്ധ്യയുടെ ഭാവി തന്നെ മാറും. അയോദ്ധ്യ കൂടുതല്‍ സുന്ദരമാവുകയും, ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ ഉണ്ടാവുകയും ചെയ്യും.

0

അയോധ്യ:അയോധ്യയിലെ ഭൂമി പൂജയ്ക്ക് ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക് അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്നു ഇഖ്ബാല്‍ അന്‍സാരി. അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള ആദ്യക്ഷണക്കത്ത് ലഭിച്ചിരിക്കുന്നത് ഇഖ്ബാല്‍ അന്‍സാരിക്കാണ്. ഇന്നാണ് ഇദ്ദേഹത്തിന് ക്ഷണക്കത്ത് ലഭിച്ചത്.എല്ലാം ഭഗവാന്‍ രാമന്റെ അനുഗ്രഹം; ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നും ഇഖ്ബാല്‍ അന്‍സാരി
‘എല്ലാം ഭഗവാന്‍ രാമന്റെ അനുഗ്രഹമാണെന്ന് രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ ആദ്യ ക്ഷണപത്രം കിട്ടിയ ഇഖ്ബാല്‍ അന്‍സാരി. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ 200 പ്രത്യേക ക്ഷണിതാക്കളില്‍ ഒരാളാണ് ഇഖ്ബാല്‍ അന്‍സാരി. അയോദ്ധ്യ കേസ് കോടതിയിലെത്തിയതിന് പിന്നിലെ പ്രധാനിയാണ് ഇഖ്ബാല്‍ അന്‍സാരി. ഇദ്ദേഹത്തിനാണ് ക്ഷേത്രട്രസ്റ്റ് ആദ്യ ക്ഷണക്കത്ത് നല്‍കിയത്. ‘ ഭഗവാന്‍ രാമന്റെ അനുഗ്രഹത്താലാണ് തനിക്ക് ആദ്യക്ഷണം ലഭിച്ചത്. ഇത് സ്വീകരിക്കുകയാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ഏറെ ഒത്തൊരുമയോടെ കഴിയുന്ന ഇടമാണ് അയോദ്ധ്യ. ക്ഷേത്രഭൂമിയില്‍ പൂജ നടക്കുന്നതും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നുവെന്നതും സന്തോഷമുള്ള കാര്യമാണെന്നും’ ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

‘ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍, അയോദ്ധ്യയുടെ ഭാവി തന്നെ മാറും. അയോദ്ധ്യ കൂടുതല്‍ സുന്ദരമാവുകയും, ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ ഉണ്ടാവുകയും ചെയ്യും. ഭാവിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെ ആരാധനയ്‌ക്കെത്തും, അയോദ്ധ്യയിലെ സാധാരണക്കാര്‍ക്ക് ഇതിലൂടെ വരുമാന മാര്‍ഗം കണ്ടത്താനാകും. ഗംഗ-യമുന നാഗരികത പിന്തുടരുന്നവരാണ് അയോദ്ധ്യയിലുള്ളതെന്നും, ആരിലും മോശം വികാരങ്ങള്‍ ഇല്ലെന്നും’ ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

ലോകം ഏറെ കാത്തിരിക്കുന്ന ചടങ്ങാണെന്നും, അതില്‍ തീര്‍ച്ചയായും താന്‍ പങ്കെടുക്കുമെന്നും ഇഖ്ബാല്‍ വ്യക്തമാക്കി. ഈ മാസം അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും