ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു.

കായിക്കര സ്വദേശി വിഷ്ണു)28) ആണ് മരിച്ചത്. വർക്കല മരക്കട മുക്കിന് സമീപമാണ് അപകടം

0

തിരുവനന്തപുരം :വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. കായിക്കര സ്വദേശി വിഷ്ണു)28) ആണ് മരിച്ചത്. വർക്കല മരക്കട മുക്കിന് സമീപമാണ് അപകടം.വർക്കല മരക്കട മുക്കിൽ നിന്ന് ചെറുന്നിയൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ പ്ലാവ് വീഴുകയായിരുന്നു. രണ്ട് യാത്രക്കാർ ഓട്ടോറിക്ഷയിലുണ്ടായിരുന്നു ഇവര്‍ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.