ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം.വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു.

കാറിൽ എത്തിയ അക്രമി കാറിൽ നിന്ന് ഇറങ്ങിയ ഉടനെ പുറത്ത് സ്‌കൂളിന് പുറത്തു ഉച്ചഭക്ഷണം കഴിസിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ വെടിഉത്തർത്തുകയായിരിന്നു . വെടിവെച്ച് കൂടുതൽ വെടിയുതിർക്കുകയായിരുന്നുവെന്ന് ഒരു അധ്യാപകൻ പബ്ലിക് ബ്രോഡ്കാസ്റ്റർ തായ് പിബിഎസിനോട് പറഞ്ഞു. അക്രമി റീലോഡ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിയപ്പോൾ, അധ്യാപകന് അകത്തേക്ക് ഓടാൻ അവസരം ലഭിച്ചു

0

ഉതൈ സവാൻ, തായ്‌ലൻഡ് – മയക്കുമരുന്ന് ആരോപണം നേരിടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച തായ്‌ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ നടത്തിയ വെടിവെപ്പിൽ , ഡസൻ കണക്കിന് പ്രീ-സ്‌കൂൾ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 37 പേര് കൊല്ലപ്പെട്ടു .തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയായ നോങ്‌ബുവ ലാംഫുവിലെ ഗ്രാമീണ പട്ടണമായ ഉതയ് സവാനിലാണ് ആക്രമണം നടന്നത്. മരിച്ചവരിൽ 24 പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം വീട്ടിൽ എത്തിയ അക്രമി ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

കാറിൽ എത്തിയ അക്രമി കാറിൽ നിന്ന് ഇറങ്ങിയ ഉടനെ പുറത്ത് സ്‌കൂളിന് പുറത്തു ഉച്ചഭക്ഷണം കഴിസിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ വെടിഉത്തർത്തുകയായിരിന്നു . വെടിവെച്ച് കൂടുതൽ വെടിയുതിർക്കുകയായിരുന്നുവെന്ന് ഒരു അധ്യാപകൻ പബ്ലിക് ബ്രോഡ്കാസ്റ്റർ തായ് പിബിഎസിനോട് ( തായ് വാർത്ത ഏജൻസി ) പറഞ്ഞു. അക്രമി റീലോഡ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിയപ്പോൾ, അധ്യാപകന് അകത്തേക്ക് ഓടാൻ അവസരം ലഭിച്ചു.

“ഞാൻ പുറകിലേക്ക് ഓടി, കുട്ടികൾ ഉറങ്ങുകയായിരുന്നു,” . “കുട്ടികൾക്ക് രണ്ടോ മൂന്നോ വയസ്സായിരുന്നു.”അദ്ധ്യാപിക പറഞ്ഞു
“മരിച്ച അധ്യാപിക, അവളുടെ കൈകളിൽ ഒരു കുട്ടി ഉണ്ടായിരുന്നു,” പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സാക്ഷി തായ്‌ലൻഡിലെ കോം ചാഡ് ലൂക്ക് ടെലിവിഷനോട് പറഞ്ഞു. “അവൻ കുട്ടികളെ കൊല്ലുമെന്ന് ഞാൻ കരുതിയില്ല, പക്ഷേ അവൻ വെടിവച്ചു

നോങ് ബുവാ ലാംഫു പ്രവിശ്യയിലാണ് കൂട്ടകൊലപാതകം. മയക്കുമരുന്ന് ഉപയോഗിച്ചതിന് പിരിച്ചുവിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് കുരുന്നുകൾക്ക് നേരെ നിറയൊഴിച്ചത്. നഴ്സറിയിൽ എത്തിയ പന്യ കാംറബ് (34) തോക്കും കത്തിയും ഉപയോഗിച്ച് ഉറങ്ങി കിടന്ന കുട്ടികളെ അക്രമിക്കുകയായിരുന്നു. 2 വയസ് പ്രായമുള്ള കുട്ടികൾ മുതൽ എട്ട് മാസം ഗർഭിണിയായ അധ്യാപിക വരെ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

മരിച്ചവരിൽ കൂടുതലും കുട്ടികളും അധ്യാപകരുമാണ്. നഴ്സറിയിൽ നിന്ന് രക്ഷപ്പെടും വഴി അക്രമി വഴിയാത്രക്കാരെയും കുത്തി പരുക്കേല്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ 12 പേരെ നോങ് ബുവാ ലാംഫു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ല. സാധാരണയായി 90-ലധികം കുട്ടികൾ ഉണ്ടായിരുന്നെങ്കിലും, മോശം കാലാവസ്ഥയും ബസ് തകരാറും കാരണം 30-ൽ അധികം കുട്ടികൾ മാത്രമാണ് വ്യാഴാഴ്ച ഹാജരായതെന്ന് അധികൃതർ അറിയിച്ചു.

You might also like

-