ചിന്നക്കനാൽ ആനയിറങ്കലിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം

സംഭവം അറിഞ്ഞെത്തിയ ചിന്നക്കനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചത് നേരിയ സംഘർഷത്തിനിടയാക്കി

0

മൂന്നാർ | ചിന്നക്കനാൽ ആനയിറങ്കലിന് സമീപം വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം. പ്രദേശവാസി പാണ്ടി കങ്കാണിയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഓടി രക്ഷപെടാൻ ശ്രമിയ്ക്കുന്നതിനിടെ നിലത്തു വീണാണ് പരിക്കേറ്റത്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. എന്നാല്‍, കാറിന് കേടുപാടുകൾ സംഭവിച്ചു. അതേസമയം, സംഭവം അറിഞ്ഞെത്തിയ ചിന്നക്കനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ജില്ലയിൽ ഏറ്റവുകൂടുതൽ വന്യ ജീവി ആക്രമണം നേരിടുന്ന പ്രദേശമാണ് ചിന്നക്കനാൽ എത്തണം വര്ഷങ്ങള്ക്കിടെ നിരവധി പേരെ കാട്ടാനആക്രമിച്ചു കൊലപടുത്തിയിരുന്നു . മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി നാളെ ദേവികുളം റേഞ്ച് ഓഫിസിൽ വെച്ച് എം.എൽ.എയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും.

You might also like