ഉയർന്ന വരുമാനം മറച്ചു വച്ച് തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫി ഒബിസി കാറ്റഗറിയിൽ സിവിൽ സിവിൽ സർവീസിൽ

ആസിഫ് കെ യൂസഫ് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് വേണ്ടി നൽകിയ അപേക്ഷയിലെ വിവരങ്ങൾ തെറ്റാണെന്നാണ് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടിൽ പറയുന്നത് 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ആസിഫിന്റെ മാതാപിതാക്കളുടെ വാർഷിക വരുമാനം

0

കൊച്ചി : ഒബിസി കാറ്റഗറിയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം കുറച്ച് കാണിച്ച തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇതിനായി കണയന്നുർ തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമെന്നുമാണ് റിപ്പോർട്ട്.ആസിഫ് കെ യൂസഫ് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് വേണ്ടി നൽകിയ അപേക്ഷയിലെ വിവരങ്ങൾ തെറ്റാണെന്നാണ് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടിൽ പറയുന്നത് 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ആസിഫിന്റെ മാതാപിതാക്കളുടെ വാർഷിക വരുമാനം ഇരുപത് ലക്ഷത്തിലേറെയാണെന്ന് റിപ്പോർട്ട് പറയുന്നു. ആറ് ലക്ഷം രൂപയാണ് ഒബിസി കാറ്റഗറിയിൽ പ്രവേശനം നേടാനുള്ള വരുമാന പരിധി. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് കണയന്നുർ തഹസിൽദാർ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകിയത്.
അപേക്ഷ നൽകിയതിന് ശേഷമുള്ള വർഷം വരുമാനം ആറ് ലക്ഷത്തിൽ താഴെയാണെങ്കിലും ഇത് പരിഗണിക്കില്ല.

ആസിഫിന്റെ രക്ഷിതാക്കൾക്ക് കണയന്നൂർ തഹസിൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റിൽ പറയുന്നതിലും അധികം വരുമാനം ഉണ്ടെന്നു ഇവർക്ക് പാൻ കാർഡുണ്ടെന്നും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാറുണ്ടെന്നും ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. വരുമാന സർട്ടിഫിക്കറ്റ് തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ഉടൻ റിപ്പോർട്ട് കൈമാറും.

You might also like

-