കപ്പലിലെ ലഹരി പാർട്ടി ആര്യൻഖാൻ പോലീസ് കസ്റ്റഡിയിൽ

ആര്യൻ ഖാനൊപ്പം രണ്ട് പേരുടെകൂടി അറസ്റ്റ് എൻസിബി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

0

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ തിങ്കളാഴ്ച ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കും.ആര്യൻ ഖാനൊപ്പം രണ്ട് പേരുടെകൂടി അറസ്റ്റ് എൻസിബി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. മൂന്ന് പേരെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നായിരുന്നു എൻസിബിയുടെ ആവശ്യം.

ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ആര്യന്റെ വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് വേണ്ടിയാണ് രണ്ട് ദിവസം വേണമെന്ന് എൻസിബി ആവശ്യപ്പെട്ടത്.കപ്പലിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. എൻഡിപിഎസ് നിയമത്തിലെ 8 സി, 20 ബി, 27, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് ആര്യനെതിരെ കേസ് എടുത്തിരിക്കുന്നത്.

1800 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന കൂറ്റൻ കപ്പലിൽ 794 റൂമുകളുണ്ട് . കൊച്ചിയിലെത്തിയ സമയത്ത് 1200 യാത്രക്കാരെ കൂടാതെ 692 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു .ഫൈവ്​സ്​റ്റാർ ഹോട്ടലിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണിത് .കെൽറ്റിക്​ ഭാഷയിൽ​ കടലിന്റെ മകളെന്നാണ്​​ ‘കൊർഡെലിയ’യുടെ അർത്ഥം. ഇന്ത്യൻ റെയി​ൽവേയ്‌ക്ക്​ കീഴിലെ ഐആർസിടിസിയാണ് കൊർഡെലിയ ക്രൂയിസ്​ കപ്പൽ​ സർവീസ്​ നടത്തുന്നത്.

നീന്തൽക്കുളം, മൂന്ന് റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പാ, തിയേറ്ററുകൾ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, അഞ്ച് ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവ കൊർഡെലിയയിലുണ്ട് .. നൂറിലധികം വിഭവങ്ങൾ ഉൾപ്പെടുന്ന മെനുകളാണ് റെസ്റ്റോറന്റുകളിൽ ഉള്ളത് . കു​ട്ടികൾക്കായുള്ള വലിയ ​പ്ലേ ഏരിയയും ലിഫ്​റ്റുകളുമുണ്ട്​. ലൈവ്​ മ്യൂസിക്​ ഷോ, ക്വിസ്​ ​മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു​.

മൂന്ന് രാത്രിയും നാല് പകലും നീണ്ടുനിൽക്കുന്ന യാത്രകൾക്ക് ടൂർ കമ്പനി 22,000 മുതൽ 30,000 രൂപ വരെയാണ് ഈടാക്കുന്നത്. കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഒരു മുറിയിൽ രണ്ടിൽ കൂടുതൽ ആളുകളെ പാർപ്പിക്കും. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലില്‍ പാര്‍ട്ടി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്​. എന്നാൽ ലഹരി പാർട്ടിയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ആഡംബര കപ്പലായ​ കൊർഡെലിയ സി.ഇ.ഒ ജുർഗെൻ ബായ്​ലോം പറയുന്നത് .

You might also like

-