ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി

.രാവിലെ പിടിയിലായ ആര്യൻ ഖാന്റെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പിടിയിലായ ശേഷം ആര്യൻ ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

0

മുംബൈ :ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി . മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ആര്യനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകളുണ്ടെന്ന് നാര്‍ക്കോട്ട്ക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.ആര്യൻ ഖാനെയും സംഘത്തെയും വൈദ്യപരിശോധനനടത്തിയ ശേഷമാണ് അറസ്റ് രേഖപ്പെടുത്തിയത് .രാവിലെ പിടിയിലായ ആര്യൻ ഖാന്റെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. പിടിയിലായ ശേഷം ആര്യൻ ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്റെ അഭിഭാഷകൻ ഉച്ചയോടെ മുംബൈയിലെ എൻസിബി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്‍റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം. കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി. “രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്‍റെ ഫലമാണിത്. ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചില ബോളിവുഡ് ബന്ധങ്ങള്‍ വ്യക്തമായി”- എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എ.എന്‍.ഐയോട് പറഞ്ഞു.ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെയാണ് എൻസിബി കസ്റ്റഡിയിൽ എടുത്തത്. മുൻമുൻ ധമേച്ച, നൂപുർ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാൾ, വിക്രാന്ത് ഛോകർ, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കോർഡെലിയ ക്രൂയിസ് കപ്പലിൽ നിന്നാണ് ഇവരെ എൻസിബി സംഘം കസ്റ്റഡിയിൽ എടുത്തത്. ഇന്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻസിബി കപ്പലിൽ പരിശോധന നടത്തിയത്.

You might also like