എൻ ഒ സി ഉത്തരവ് ഗ്രാമപഞ്ചായത്തുകളും ,സക്കാരും നിലപട് വ്യക്തമാക്കണം,അതിജീവനപോരാട്ടവേദി

2016 ൽ സർക്കാർ 8വില്ലേജ് പ്രദേശത്ത് റവന്യു NOC എന്ന പേരിൽ നിർമ്മാണ നിരോധനവും വൈദുതി കുടിവെള്ള നിരോധനവും ജില്ലാഭരണകൂടം അടിച്ചേൽപിക്കുകയായിരുന്നു . കോടതി വിധിയുണ്ടെന്ന പുകമറ സൃഷ്ടിച്ച് ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമ്മാണം പോലും തടയപ്പെട്ടു.കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി പോലും നിരസിക്കപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് 700ൽ അധികം ഹർജികളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.

0

തൊടുപുഴ | മുന്നാറിലെ നിർമ്മങ്ങളുമായി ബന്ധപ്പെട്ട് എട്ടു വില്ലേജുകളിൽ ഏർപ്പെടുത്തിയ റവന്യൂ എൻ ഒ സി പിൻവലിക്കുന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്തുകളും സംസ്ഥാന സക്കാരും നിലപാട് വ്യക്തമാക്കണമെന്ന് അതിജീവനപോരാട്ടവേദി ആവശ്യപ്പെട്ടു . 2010 ൽ വൺ എർത്ത് വൺ ലൈഫ് നൽകിയ (w pc 1801/2010 )കേസിൽ അന്നത്തെ അഡിഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ചോദിച്ചു വാങ്ങിയതാണ് മുന്നാറിലെ കെട്ടിട നിർമ്മാണങ്ങൾക്ക് റവന്യൂ എൻ ഒ സി . മുന്നാറിൽ കെട്ടിട നിർമാണങ്ങൾക്ക് മാത്രം ഏർപ്പെടുത്തിയ റവന്യൂ എൻ ഒ സി പിന്നീട് എട്ടു വില്ലേജുകളിലേക്ക് സംസ്ഥാന സർക്കാർ വ്യപിപ്പിക്കുകയായിരിന്നു. റവന്യൂ എൻ ഒ സി പിന്നീട് എട്ടു വില്ലേജുകളിലും ജില്ലയിലും നിർമ്മാണ നിരോധനമാക്കി സർക്കാർ മാറ്റുകയായിരുന്നു . എട്ടു പഞ്ചായത്തുകളിലെ പട്ടയ ഭൂമിയിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ജില്ലാഭരണകൂടം നിർമ്മാണനിരോധന ഉത്തരവ് പുറപ്പെടുവിച്ചതോടെ കേസും, അനുബന്ധ കേസുകളും കേരള ഹൈക്കോടതിയുടെ മൂന്നാർ ബെഞ്ച് എല്ലാ ചൊവ്വാഴ്ചകളിലും പരിഗണിച്ചു വരുകയാണ്.

(w pc 1801/2010 ) കേസിൽ ഉണ്ടായ ഒരു താല്ക്കാലിക വിധിയെ ദുരുപയോഗപ്പെടുത്തി 2016 ൽ സർക്കാർ 8വില്ലേജ് പ്രദേശത്ത് റവന്യു NOC എന്ന പേരിൽ നിർമ്മാണ നിരോധനവും വൈദുതി കുടിവെള്ള നിരോധനവും ജില്ലാഭരണകൂടം അടിച്ചേൽപിക്കുകയായിരുന്നു .
കോടതി വിധിയുണ്ടെന്ന പുകമറ സൃഷ്ടിച്ച് ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമ്മാണം പോലും തടയപ്പെട്ടു.കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി പോലും നിരസിക്കപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് 700ൽ അധികം ഹർജികളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.
ഇടുക്കിയിലെ ജനജീവിതത്തിനും സാമൂഹ്യജീവിതത്തിനും വ്യാപാര വ്യവസായ മേഖലയിലെ പുരോഗതിക്കും കോടതി വിധിയുടെ ദുർവ്യാഖ്യനം തടസമെന്നു കണ്ടതിനെത്തുടർന്നാണ് അതിജീവന പോരാട്ട വേദി പൊതുതാല്പര്യം മുന്നിൽകണ്ട്
W(PC) 4000/ 2022 നമ്പർ ഹർജിയുമായി ഹൈകോടതിയെ സമീപിച്ചിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബഞ്ചിൽ വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളെ കക്ഷി ചേർത്തുകൊണ്ട് ഹർജി ഫയൽ ചെയ്തത് .

റവന്യൂ എൻ ഒ സി ഒഴുവാക്കുന്നകാര്യത്തിൽ പഞ്ചായത്തുകളുടെ അഭിപ്രായം ആരാഞ്ഞ് കോടതി പല തവണ നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകാൻ പഞ്ചായത്തുകളുടെ ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കോൺസൽ ആയ ജോയിസ് ജോർജ്ജ് തയ്യാറായില്ല.രണ്ട് പഞ്ചായത്ത് ഭരണ സമിതികളു മായിബന്ധപ്പെട്ട് അതിജീവനപോരട്ടവേദി നടത്തിയ ഇടപെടലിൽ കോടതിക്ക് ജനങ്ങൾക്ക് അനുകൂലമായ മറുപടി നൽകിയാൽ സർക്കാർ നിലപാടിനെതിരായി മാറും എന്നതു കൊണ്ട് കോടതിയിൽ പ്രതികരിക്കുന്നില്ലന്ന മറുപടിയാണ് അതിജീവനപോരാട്ടവേദിക്ക് ലഭിച്ചതെന്നും നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു .

റവന്യൂ എൻ ഒ സിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് അതിജീവന പോരാട്ടവേദിയുടെ ഹർജി മൂന്നാർ സ്പെഷ്യൽ ബഞ്ചിലേക്ക് മാറ്റുന്നത് .തുടർന്ന് കേസ് ഒക്ടോബർ10നും,17നും, കോടതിയിൽ നടന്ന വാദത്തിനിടയിൽ പട്ടയഭൂമിക്ക് NOC എന്തിന്?എന്നകോടതിയുടെ ചോദ്യത്തിന് ഇടുക്കിയിൽ എല്ലായിടത്തും വ്യാജപ്പട്ടയമാണന്ന മറുപടിയാണ് സർക്കാർ അഭിഭാഷകരും, അമിക്കസ് ക്യൂറിമാരും കോടതിയിൽ ഉയർത്തിയത്.
ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണ സമിതികൾക്ക് ആക്ഷേപങ്ങളില്ലല്ലോ ?എന്നും പിന്നെന്തിനാണ് അതിജീവന പോരാട്ട വേദിക്ക് മാത്രം പ്രശ്നമെന്ന സംശയവും കോടതി ഉന്നയിക്കുകയുണ്ടായി .
റവന്യൂ എൻ ഒ സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം നേരിട്ട് കേൾക്കുന്നതിന് കേസ് ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ് . 24 ന് ജില്ലാ കളക്ടർ ഓൺലൈൻ വഴി ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ 7 വർഷമായി 8 വില്ലേജുകളിലെ ആളുകളുടെ പണംകൊള്ള ചെയ്യാൻ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടിനേതാക്കളും ആയുധമാക്കി മാറ്റിയ റവന്യൂ NOC ഒഴുവാക്കാൻ 24 ന് സർക്കാരും ഗ്രാമപഞ്ചായത്തുകളും സ്വീകരിക്കുന്ന നിലപാട് ഏറെ പ്രാധാന്യമുള്ളതാണ് .

കോടതിയിൽനിന്നും ജനങ്ങൾക്ക് അനുകലമായ നിലപാട് ജില്ലാ കളക്ടർ യാഥാർത്യങ്ങളും, വസ്തുതകളും സത്യസന്ധമായി കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഇത്തരത്തിൽ നയപരമായ തീരുമാനം എടുക്കാൻ ഇടതു ഗവൺമെന്റ് കളക്ടറെ അനുവദിക്കേണ്ടതുണ്ട്.ഇടുക്കിയുമായി ബന്ധപ്പെട്ടഏതൊരു വിഷയത്തിലുംജില്ലാ ഭരണകൂടം തീരുമാനമെടുക്കണമെങ്കിൽ റവന്യുമന്ത്രിയുടെ അഡീഷണൽപ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിന്റെ അനുമതി ആവശ്യമുണ്ട്.ഇക്കാര്യത്തിൽ ജില്ലയിലെ മന്ത്രിയടക്കമുള്ള ഇടതു നേതാക്കൾ ഇടപെട്ട് കോടതിക്ക് മനുഷ്യ പക്ഷത്ത് നിന്നുകൊണ്ടുള്ള റിപ്പോർട്ട് നൽകാൻ തയ്യാറാകണം .

കേസിൽ വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൻവാലി, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നിലപാടുകൾ .കേസിൽ ഏറെ നിർണായകമാണ്
ഇതിൽ പല പഞ്ചായത്തുകളുടെയും സ്റ്റാന്റിംഗ് കൗൺസിൽ ആയ അഡ്വ . ജോയ്സ് ജേർജ്ജാണ് മുൻ എം പി എന്നനിലയിൽ അദ്ദേഹത്തിന് മലയോരജനതയോട് രാഷ്ട്രീയ പാർട്ടികളേക്കാൾ ഉയർന്ന ഉത്തരവാദിത്വം ഉണ്ടന്ന് അതിജീവനപോരാട്ടവേദി കരുത്തുന്നതായും .
ലക്ഷക്കണക്കിന്ആളുകളെ ബാധിക്കുന്നകേസ് കോടതി പരിഗണിച്ച  രണ്ട് അവധികളിലും ജോയിസ് ജോർജ്ജ് ഹാജരായില്ല എന്നത് ഉത്കണ്ഠയോടെയാണ് അതിജീവനപോരാട്ടവേദി കാണുന്നത് .

കേസിൽ ഏഴ് പഞ്ചായത്തുകളെയും ഏകോപിപ്പിച്ച് ഒരു ജനപക്ഷ തീരുമാനം രേഖാമൂലം കോടതിയിൽ അറിയിക്കാൻ തയ്യാറാകണമെന്നും അതിജീവനപോരാട്ടവേദി ആവശ്യപ്പെട്ടു .
കോടതിയിൽ ഇടുക്കിക്കെതിരെ നിലപാട് എടുക്കുകയും, എതിർ വിധി ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനകളെ പഴിചാരി നല്ല പിള്ള ചമയലും അന്തസുളള രാഷ്ട്രീയ പ്രവർത്തനമല്ലന്ന് നേതാക്കളെ ഓർമ്മിപ്പിക്കുന്നു.
24 ന് വ്യക്തമായ നിലപാട് കോടതിയിൽ എടുക്കാത്ത പക്ഷം അതുമൂലം വരുന്ന ഭവിഷ്യത്തുകളുടെ പൂർണ ഉത്തരവാദിത്വം ഇടതുമുന്നണിക്കും, 7പഞ്ചായത്ത് ഭരണ സമിതികൾക്കും മാത്രം ആയിരിക്കുമെന്ന് അതിജീവനപോരാട്ടവേദി കുറ്റപ്പെടുത്തി .
കേസിൽ വ്യക്തമായ നിലപാട് സർക്കാർ എടുത്താൽ കോടതി അതിന് തടസമാകില്ലന്ന വ്യക്തമായ സൂചനയാണ് കഴിഞ്ഞ തവണത്തെ കോടതി പരാമർശത്തിൽ ഉണ്ടായിട്ടുള്ളത്
ആയതിനാൽ പ്രാദേശിക ഭരണ സമതികളും., ഇടത് നേതൃത്വവും ആവശ്യമായ ജാഗ്രത പുലർത്തണമെന്നും അതിജീവനപോരാട്ടവേദി അഭ്യർത്ഥിച്ചു .അതിജീവനപോരാട്ടവേദി നേതാക്കളായ റസാക്ക് ചൂരവേലിൽ. അഡ്വ: മഞ്ചേഷ് കുമാർഎന്നിവരാണ് വാർത്താകുറിപ്പിലൂടെ നിലപാട് അറിയിച്ചിട്ടുള്ളത്

You might also like

-