ഫ്രാങ്കോക്ക് വിലങ്ങുവീണു

ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിവരം സഹോദരങ്ങളെ അന്വേഷണ സംഘം അറിയിച്ചു. 87 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

0

* ബിഷപ്പിനെ ഉടൻ വൈദ്യപരിശോധനക്ക് വിധേയമാക്കും
*തെളിവെടിപ്പിന് 2 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും

ഉച്ചയോടെ തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാ മജിസ്ട്രേറ്റിന്‍റെ ചുമതലയുള്ള വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഫ്രാങ്കോടെ ഹാജരാക്കും.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടുമെടുത്തു. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലാണ് മൊഴിയെടുക്കല്‍. ബിഷപ്പിന്റെ വാദങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ബിഷപ്പിന്റെ മുന്‍ മൊഴികള്‍ക്കെതിരെ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്റെ ചോദ്യംചെയ്യല്‍.

ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു ചോദ്യംചെയ്യലില്‍ അന്വേഷണ സംഘം നിരത്തിയത്. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.

You might also like