“രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചു” ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കാനാണ് സാധ്യത  ! 

0

ഡൽഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുമെന്ന് സൂചന. ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് സമയം തേടിയെന്നാണ് സൂചന. എന്നാലിത് അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശർമ്മയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കാനാണ് സാധ്യത  ! സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പൂര്‍ത്തിയാക്കിയതായി പോലും റിപ്പോര്‍ട്ടുണ്ട്. ജമ്മുകശ്മീര്‍ തെരഞ്ഞെുപ്പിന് മുന്‍പ് ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കുെമന്ന അഭ്യൂഹം ശക്തമാണ്. ആനന്ദ് ശര്‍മ്മയുമായി കപില്‍ സിബല്‍ ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്. അതേസമയം ചിന്തന്‍ ശിബിര തീരുമാന പ്രകാരം ഓരോ നേതാക്കള്‍ക്കും ഓരോ ഉത്തരവാദിത്തം നല്‍കുകയാണെന്നും ഗ്രൂപ്പ് 23 നേതാക്കളെ തേടിയും അവസരങ്ങള്‍ എത്തുമെന്നാണ് നേതൃത്വത്തോടടുത്ത് നില്‍ക്കുന്ന ചില മുതിര്‍ ന്ന നേതാക്കളുടെ ന്യായീകരണം.

ഇതിനിടെ കോണ്‍ഗ്രസ് വിട്ട ഹാര്‍ദ്ദിക് പട്ടേല്‍ ഞായറാഴ്ച ബിജെപി അംഗത്വമെടുക്കും. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആംആദ്മി പാര്‍ട്ടി ക്ഷണിച്ചെങ്കിലും ഹാര്‍ദ്ദിക് ബിജെപി തെരഞ്ഞെടുത്തു. ഞായറാഴ്ച്ച മുതല്‍ ബിജെപിയുടെ ഭാഗമാകുന്ന ഹാര്‍ദ്ദിക് പട്ടേല്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഹാര്‍ദ്ദിക്കിന് എന്ത് പദവി നല്‍കുമെന്ന കാര്യം ബിജെപി വെളിപ്പെടുത്തിയിട്ടില്ല. ദേശീയ സംസ്ഥാന നേതൃത്വങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയ ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിന്‍റെ ഹിന്ദുത്വ നിലപാട് പൊള്ളയാണെന്ന് ആരോപിച്ചു. അസംതൃപ്തരായ നിരവധി പേര്‍ വൈകാതെ പാര്‍ട്ടി വിടുമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ ആവര്‍ത്തിച്ചു.

അതേസമയം  ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. വാർത്ത തെറ്റാണെന്നും, പ്രചാരണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ബിജെപിയിൽ ചേരുന്നു എന്നഅതേസമയം വാർത്ത രാഷ്ട്രീയ ദുഷ്പ്രവണതയല്ലാതെ മറ്റൊന്നുമല്ല.കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും രൂക്ഷമായ വിമർശകരിൽ ഒരാളായ ആനന്ദ് ശർമ്മ ഉടൻ ബിജെപിയിൽ ചേരുമെന്നും, ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രതികരണം

You might also like

-