സഹോദരങ്ങൾ തമ്മിൽ തർക്കം അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്നു

കാക്കാഴം കടപ്പുറത്ത് ഇരുവരും തമ്മിലുള്ള സംഘർഷത്തിനിടെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

0

ആലപ്പുഴ| കാക്കാഴത്ത് കുടുംബപ്രശ്‌നങ്ങളെത്തുടർന്നുള്ള തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്നു. അമ്പലപ്പുഴ തെക്ക് കാക്കാഴം പുതുവൽ സന്തോഷാണ് കൊല്ലപ്പെട്ടത്.കാക്കാഴം കടപ്പുറത്ത് ഇരുവരും തമ്മിലുള്ള സംഘർഷത്തിനിടെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു.സമീപവാസിയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സന്തോഷിനെ കണ്ടത്. കൊലപാതകം നടത്തിയ സന്തോഷിന്റെ സഹോദരൻ സിബിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

You might also like