കൊല്ലത്ത് അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും ചാടി വിദേശവനിത ആത്മഹത്യചെയ്തു

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തതായി. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത്

0

കൊല്ലം :അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തതായി. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത് . മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്നാണ് ഇവർ ചാടിയതെന്നാണ് വിവരം

കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് ഇവർ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ മഠത്തിൽ എത്തിയത് എന്നും ഉച്ചക്കും ഇവർ ആത്മഹത്യക്ക് ശ്രമിച്ചതായി മഠം അധികൃതർ പറഞ്ഞു യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു.അതേസമയം വിദേശ വനിതാ ആത്മഹത്യാ ചെയ്ത സംഭവത്തിൽ അന്വേഷണ വേണമെന്നും മരണത്തിൽ ദൂരൂഹതയുണ്ടെന്നും ആരോപണമുണ്ട്