വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത് .അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

0

തിരുവനന്തപുരം :ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അമിത് ഷാ വിജയയാത്രയുടെ വേദിയിലെത്തുക. രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി, കർണാടക ഉപമുഖ്യമന്ത്രി അ‍ശ്വത്ഥ് നാരായൺ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് 5.30നാണ് സമാപന സമ്മേളനം.

അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗത്തിൽ അന്തിമരൂപം നൽകും. തുടർന്ന് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയ്ക്ക് വിടും.വി മുരളീധരൻ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ഇ.ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഉൾപ്പെടുത്തിയതാണ് ബിജെപി സംസ്ഥാന സമിതി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക. പാർട്ടി പാർലമെൻ്ററി ബോർഡ് യോഗത്തിന് ശേഷമാകും ദേശീയ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

തലസ്ഥാനത്തെത്തിയ അമിത് ഷാ രാവിലെ റോഡ് മാർഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും, തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും. ഉച്ച തിരിഞ്ഞ് തലസ്ഥാനത്ത് മടങ്ങിയെത്തി നാലു മണിയോടെ ശ്രീരാമകൃഷ്ണമഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം, ശംഖുമുഖം കടപ്പുറത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും.

You might also like

-