ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിൽ പറഞ്ഞു

0

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിൽ പറഞ്ഞു. അതിർത്തി നിർണ്ണയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്നാണ് ജമ്മു കശ്മീരിലെത്തിയത്.ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.

 

സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗർ-ഷാർജ ആദ്യ വിമാന സർവീസും അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്തു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സേനാതലവൻമാരുമായി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ പർവേഷ് അഹ്മദറിന്റെ കുടുംബത്തെയും മന്ത്രി സന്ദർശിച്ചു.

 

-

You might also like

-