കണ്ണൂർ ബോംബേറിൽ ,കൊല്ലപ്പെട്ട ജിഷ്‌വിന്റെ സുഹൃത്ത് അക്ഷയ് അറസ്റ്റിൽ

കൊല്ലപ്പെട്ട ജിഷ്ണുവിനും സുഹൃത്തുക്കളായ മിഥുനും അക്ഷയ്‌ക്കും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു. ഒളിവിൽ പോയ മിഥുനായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും മൃതദേഹം മാറ്റുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ണൂർ എസ് പി പ്രതികരിച്ചു

0

കണ്ണൂർ | തോട്ടടയിലെ ബോംബേറിൽ പ്രധാന പ്രതി അറസ്റ്റിൽ. ഏച്ചൂർ സ്വദേശിയും കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുമായ അക്ഷയ്‌യുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ബോംബെറിഞ്ഞത് ഏച്ചൂർ സ്വദേശി മിഥുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിനും സുഹൃത്തുക്കളായ മിഥുനും അക്ഷയ്‌ക്കും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു. ഒളിവിൽ പോയ മിഥുനായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും മൃതദേഹം മാറ്റുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ണൂർ എസ് പി പ്രതികരിച്ചു.
അതേസമയം വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനെപ്പമായിരുന്നു. പതിനേഴോളം പേർ വരുന്ന സംഘമെത്തിയത് ഒരേ വാഹനത്തിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

ഏച്ചൂർ സ്വദേശിയായ ഷമിൽ രാജ് എന്നയാളുടെ കല്യാണത്തലേന്ന് ഉണ്ടായ പാട്ടിന്‍റെയും ആഘോഷത്തിന്‍റെയും പേരിലുണ്ടായ തർക്കത്തിൽ രണ്ട് സംഘം ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ വരന്‍റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശികളായ ഒരു സംഘം തലേന്ന് വഴക്കുണ്ടാക്കിയ തോട്ടടയിലെ ഒരു സംഘം യുവാക്കളെ ആക്രമിക്കാൻ ബോംബുമായി എത്തി.

എതിർസംഘത്തെ എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് കൂടിയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കേറ്റിട്ടുണ്ട് .

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്‍റെ കല്യാണത്തലേന്ന് രാത്രി കലാഭവൻ മണിയുടെ ‘ബെൻ ജോൺസൺ’ എന്ന സിനിമയിലെ ഐറ്റം ഡാൻസ് പാട്ടിനൊപ്പിച്ച് പെൺവേഷം കെട്ടി ഒരാൾ നടത്തിയ നൃത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആഭാസകരമായ രീതിയിൽ ഇയാൾക്കൊപ്പം ഡാൻസ് കളിസിച്ചിരുന്നു .ഇതുമായി ബന്ധപ്പെട്ട് വരന്‍റെ കുടുംബക്കാരായ ഏച്ചൂരുകാരും നിലവിൽ ഷമിൽ വീട് വച്ച് താമസിക്കുന്ന തോട്ടടയിലെ യുവാക്കളും തമ്മിൽ ഇവിടെ വച്ചാണ് വാക്കേറ്റവും സംഘർഷവുമുണ്ടായി . പിറ്റേന്ന് ഏച്ചൂർ സംഘം നീല ഷർട്ടും വെള്ള മുണ്ടും കയ്യിൽ റിബ്ബണുമായി വരനെ കല്യാണശേഷം അനുഗമിച്ചു. വീടെത്താറാകുമ്പോഴേക്ക് അവിടെ കാത്തിരുന്ന തോട്ടടയിലെ യുവാക്കളുടെ മുന്നിലേക്ക് ആദ്യമൊരു ബോംബെറിഞ്ഞു. ആ ബോംബ് പൊട്ടിയില്ല.പിന്നാലെ രണ്ടാമത്തെ ബോംബ് അക്ഷയ് എറിഞ്ഞപ്പോൾ കൊണ്ടത് കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിന്‍റെ തലയിലാണ് . നാടൻ ബോംബിന്‍റെ പ്രഹരത്തിൽ ജിഷ്ണുവിന്‍റെ തലപൊട്ടി ചിന്നിച്ചിതറി.

ബോംബെറിഞ്ഞ അക്ഷയുടെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ജിഷ്ണു. മരിച്ച ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനം ബോംബിന്‍റെ കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കൾ ചേർത്ത് ഇവർ നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കല്യാണപ്പാർട്ടിക്കായി പോകുന്ന വഴിക്കുള്ള സംഘത്തിലെ റിജുൽ സി കെ, സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.

-

You might also like

-