നാദാപുരത്ത് അജ്ഞാതസംഘം തട്ടികൊണ്ടുപോയ യുവാവ് തിരികെയെത്തി,തട്ടിക്കൊണ്ടു പോയതല്ലെന്ന് അജിനാസ്

തന്നെയാരും തട്ടിക്കൊണ്ടു പോയതല്ലെന്ന് അജിനാസ് പറഞ്ഞു

0

നാദാപുരത്ത് അജ്ഞാതസംഘം തട്ടികൊണ്ടുപോയ യുവാവ് തിരികെയെത്തി. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജിനാസാണ് തിരികെയെത്തിയത്. തന്നെയാരും തട്ടിക്കൊണ്ടു പോയതല്ലെന്ന് അജിനാസ് പറഞ്ഞു. ഇന്നലെ പുലർച്ചയോടെ അജ്ഞാതസംഘം തട്ടികൊണ്ടു പോയെന്ന് സുഹൃത്തുക്കൾ പരാതിപ്പെട്ട അജിനാസ് ഇന്നലെ രാത്രി പത്തുണിയോടെ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി. സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ പോയതാണെന്നും തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നുമാണ് അജിനാസ് ഇപ്പോൾ പറയുന്നത്. തട്ടിക്കൊണ്ടുപോകലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് അജിനാസിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടരും.

പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിനെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ സംഘത്തിന് പ്രാദേശിക സഹായം ചെയ്ത തൂണേരി സ്വദേശി വാരാക്കണ്ടിയിൽ മുനീറിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ സംഘത്തിന് അഹമ്മദിനെ കാണിച്ചു കൊടുത്തത് മുനീറെന്നാണ് പൊലീസ് സംശയിക്കുന്നത്. മുനീറിനെ ചോദ്യം ചെയ്താൽ ക്വട്ടേഷൻ സംഘത്തിലേക്കെത്താൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.