കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആര്‍.ബി.ഐ ഗവര്‍ണറെ കാണും.

മൊറട്ടോറിയ കാലാവധിക്ക് ശേഷം നല്‍കേണ്ട പലിശയില്‍ ഇളവ്, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന വായ്പ പരിധി ഉയര്‍ത്തണം, അഗ്രി ഗോള്‍ഡ് ലോണ്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് തടയണം എന്നിങ്ങനെ 5 ആവശ്യങ്ങളാണ് ഉന്നയിക്കുക.

0

കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഇന്ന് ആര്‍.ബി.ഐ ഗവര്‍ണറെ കാണും. മുംബൈ ആര്‍.ബി.ഐ ആസ്ഥാനത്ത് വൈകീട്ടാണ് കൂടിക്കാഴ്ച.

മൊറട്ടോറിയ കാലാവധിക്ക് ശേഷം നല്‍കേണ്ട പലിശയില്‍ ഇളവ്, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി നല്‍കുന്ന വായ്പ പരിധി ഉയര്‍ത്തണം, അഗ്രി ഗോള്‍ഡ് ലോണ്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് തടയണം എന്നിങ്ങനെ 5 ആവശ്യങ്ങളാണ് ഉന്നയിക്കുക. സംസ്ഥാനത്തെ പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു.