സംസ്ഥാന സിലബസിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി ബോർഡ് പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകരുതെന്ന് ഹൈക്കോടതി.

സംസ്ഥാനത്ത് സിബിഎസ്ഇ വിദ്യാർത്ഥികൾ വിവേചനം നേരിടുകയാണെന്നും അർഹതയുണ്ടായിട്ടും മത്സര പരീക്ഷകളിൽ പിന്നിലാകുന്ന സാഹചര്യമാണ് ഉള്ളതെന്നുമുള്ള ഹർജിക്കാരുടെ പരാതിയും കോടതി കണക്കിലെടുത്തു.

0

സംസ്ഥാന സിലബസിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി ബോർഡ് പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകരുതെന്ന് ഹൈക്കോടതി. ഉത്തരവ് നാലു മാസത്തിനകം നടപ്പാക്കണം. സിബിഎസ്ഇ സ്‌കൂൾ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് വിധി.

2017 ഏപ്രിൽ 24ന് ഡൽഹിയിൽ നടന്ന വിദ്യഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ ഐകകണ്‌ഠേന എടുത്ത തീരുമാനം നടപ്പാക്കാനാണ് ജസ്റ്റിസ് പി വി ആശ ഉത്തരവിട്ടത്. സംസ്ഥാനത്ത് സിബിഎസ്ഇ വിദ്യാർത്ഥികൾ വിവേചനം നേരിടുകയാണെന്നും അർഹതയുണ്ടായിട്ടും മത്സര പരീക്ഷകളിൽ പിന്നിലാകുന്ന സാഹചര്യമാണ് ഉള്ളതെന്നുമുള്ള ഹർജിക്കാരുടെ പരാതിയും കോടതി കണക്കിലെടുത്തു. കേരള ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക്, മാർക്ക് ലിസ്റ്റിൽ പ്രത്യേകം സൂചിപ്പിക്കണമെന്നതടക്കം കേന്ദ്ര സർക്കാർ നൽകിയ നിർദേശങ്ങൾ നാലുമാസത്തിനകം നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

വിദ്യാർത്ഥികളായ റോഷൻ ജേക്കബ്, ആൻസ് ജേക്കബ്, നന്ദന എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കേരള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് തുടർ മൂല്യ നിർണ്ണയം, പഠനാനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ പേരിൽ 40 ശതമാനം മാർക്ക് മോഡറേഷനായി നൽകുന്നുണ്ടെന്നായിരുന്നു ഇവരുടെ ആക്ഷേപം. കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ ഉയർന്ന മാർക്കുള്ളവർക്കും അനാവശ്യമായി ഗ്രേസ് മാർക്ക് നൽകുന്നത് നിർത്താൻ തീരുമാനിച്ചിരുന്നു.

You might also like

-