മുഖ്യമന്ത്രി ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

മുഖ്യമന്ത്രി വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരിലാണ് നോട്ടീസ്.

0

തിരുവനന്തപുരം :വനിതാമതിലിനുള്ള ഫണ്ടുമായി വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് എതിരെ അവകാശ ലംഘന നോട്ടിസ് പിണറായി വിജയനെതിരെ അവകാശലംഘനത്തിനു നടപടി  കരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ജോസഫ് എംഎല്‍എ യാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. മുഖ്യമന്ത്രി വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരിലാണ് നോട്ടീസ്.

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ- ശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്റെ ധനസഹായത്തോടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണു വനിതാ മതില്‍ എന്നാണു പറഞ്ഞിട്ടുള്ളത്. ഇതു മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനു കടകവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ് നല്‍കിയത്.