ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് കഴുത്തറുത്ത് ജീവനൊടുക്കി

രാവിലെ ഏഴ് മണിയോടെ വേണു കുട്ടൻ നായർ ചെട്ടിമുക്കിലെ ശ്രീജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. വേണുക്കുട്ടൻ നായർ ശ്രീജയുടെ വയറിലും നെഞ്ചത്തും കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് വേണുക്കുട്ടൻ നായർ സ്വയം കഴുത്തറത്തു.

0

പത്തനംതിട്ട|പത്തനംതിട്ട, തിരുവല്ലയിൽ ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് കഴുത്തറുത്ത് ജീവനൊടുക്കി. വേണുക്കുട്ടൻ നായർ, ശ്രീജ എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. തിരുവല്ല പാലക്കത്തടി ചെട്ടിമുക്കിലാണ് സംഭവം.രാവിലെ ഏഴ് മണിയോടെ വേണു കുട്ടൻ നായർ ചെട്ടിമുക്കിലെ ശ്രീജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. വേണുക്കുട്ടൻ നായർ ശ്രീജയുടെ വയറിലും നെഞ്ചത്തും കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് വേണുക്കുട്ടൻ നായർ സ്വയം കഴുത്തറത്തു.

ശ്രീജയെ തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ നാളായി വിദേശത്തായിരുന്ന വേണു കുട്ടൻ നായർ അടുത്തിടെയാണ് നാട്ടിലെത്തിയത്. വേണുക്കുട്ടൻ നായരും ശ്രീജയും വിവാഹമോചന കേസ് ഫയൽ ചെയ്തിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. സംഭവത്തിൽ കീഴ്വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ
You might also like

-