അഫഗാനിൽ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാട്ടം രാജ്യവ്യപകമായി സ്ത്രീകൾ തെരുവിലിറങ്ങി

കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സ്ത്രീകളുടെ നേട്ടങ്ങൾ സംരക്ഷിക്കണമെന്നും അവരുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവകാശങ്ങളെ മാനിക്കണമെന്നും കാബൂൾ റാലിയിൽ സ്ത്രീകൾ താലിബാനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു. . സ്ത്രീകൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാമെന്നും എന്നാൽ ഉയർന്ന റാങ്കുകളിൽ പാടില്ലെന്നും താലിബാൻ വ്യകത്മാക്കിയിരുന്നു

0

കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ലാ 

കാബൂൾ | അഫ്ഗാനിൽ താലിബാന്റെ നേതൃത്തൽ പുതിയ സർക്കാർ രൂപീകരിക്കാനിരിക്കെ അഫ്ഗാനിൽ സ്ത്രീകളുടെ പടുകൂറ്റൻ പ്രതിക്ഷേധങ്ങൾ . അഫ്ഗാന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് അഫഗാനിലുടനീളം സ്ത്രീകൾ പരസ്യമായി തെരുവിലിറങ്ങി പ്രക്ഷോആപത്തിൽ ഏർപ്പെടുന്നത്. ഹെറാത്തിലും കാബൂളിലും ആയിരങ്ങൾ പങ്കെടുത്ത റാലികൾന സ്ത്രീകൾ സംഘടിപ്പിച്ചത് , അഫ്ഗാനിൽ താലിബാൻ നേതൃത്തത്തിൽ രൂപീകരിക്കയുന്ന സർക്കാരിൽ സ്ത്രീകൾക്ക് നേതൃത്വപരമായ ചുമതലകൾ വേണമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസം സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നടപ്പാക്കണം തുടങ്ങിയ അവശങ്ങളാണ് സമരക്കാർ ഉയർത്തിയിട്ടുള്ളത്

കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സ്ത്രീകളുടെ നേട്ടങ്ങൾ സംരക്ഷിക്കണമെന്നും അവരുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവകാശങ്ങളെ മാനിക്കണമെന്നും കാബൂൾ റാലിയിൽ സ്ത്രീകൾ താലിബാനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു. . സ്ത്രീകൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാമെന്നും എന്നാൽ ഉയർന്ന റാങ്കുകളിൽ പാടില്ലെന്നും താലിബാൻ വ്യകത്മാക്കിയിരുന്നു .

“സ്ത്രീകളുടെ സജീവമായ പങ്കില്ലാതെ ഒരു സമൂഹവും പുരോഗമിക്കുകയില്ല,” സിവിൽ സൊസൈറ്റി ആക്ടിവിസ്റ്റ് തരന്നോം സയീദി പറഞ്ഞു. “അതിനാൽ, ഭാവി സർക്കാറിലും അതിന്റെ മന്ത്രിസഭയിലും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വേണം .”

“ഇസ്ലാമിക നിയമപ്രകാരം പുരുഷന്മാരെ പോലെ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ആക്ടിവിസ്റ്റ് റസിയ പറഞ്ഞു.സമരക്കാർ അഫ്ഗാൻ സ്ത്രീകളോട് അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടു.

താലിബാൻ സർക്കാർ രൂപീകരിച്ചതിനു ശേഷം എല്ലാ സ്ത്രീകളും ജോലിക്ക് തിരികെ പോകണമെന്ന് സിവിൽ സൊസൈറ്റി ആക്ടിവിസ്റ്റ് ശബാന തവാന പറഞ്ഞു. “കഴിഞ്ഞ 20 വർഷത്തെ നിങ്ങളുടെ നേട്ടങ്ങളെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കരുത്.”

കാബൂളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ത്രീകൾ തങ്ങളുടെ റാലികൾ പോരാട്ടം തുടരുന്നതിടയിൽ , സോഷ്യൽ മീഡിയയിൽ തലസ്ഥാന നഗരിയിൽ ഒരു കൂട്ടം സ്ത്രീകളെ റാലി നടത്താൻ അനുവദിക്കാതെ സർക്കാർ കെട്ടിടത്തിന് മുന്നിൽ താലിബാൻ തടയുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്

You might also like