ഇരട്ട ചങ്കനെ മുട്ടുകുത്തിച്ച് ഐ എ എസ് ലോബി ? മുഖ്യമന്ത്രിയുടെ പ്രഖ്യപനം മറികടന്ന് അഡിഷണൽ ചിഫ് സെകട്ടറിയുടെ ഉത്തരവ്

ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഈ സർക്കാരിനെ എങ്ങനെ വിശ്വസിക്കും . സർക്കാർ ജങ്ങളോട് ഒന്ന് പറയും ഉദ്യോഗസ്ഥർ മറ്റൊന്ന് പ്രവർത്തിക്കുന്നു . ഇതു ജനവഞ്ചനയാണ് "

0

തിരുവനതപുരം | മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടിക്കാരും അണികളും വിശേഷിപ്പിക്കുന്നത് ഇരട്ട ചെങ്കൻ എന്നാണ് ഒരുകാര്യം” പിണറായി വിജയൻ പറഞ്ഞാൽ അത് നടപ്പാകും ഇല്ലായെങ്കിൽ നടപ്പിലാക്കിക്കും “ഇതാണ് അണികൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് .എന്നാൽ വാസ്തവം ഇതല്ല എന്ന്‌ തെളിയിക്കുന്നതാണ് ഇപ്പോൾ കുറെ ദിവസങ്ങളായി ഉദ്യോഗസ്ഥർ ഇറക്കുന്ന ഉത്തരവുകളിൽ നിന്നും മനസിലാവുന്നത് .തുടർച്ചയായിറങ്ങുന്ന ജനദ്രോഹ ഉത്തരവുകളിൽ മറുപടി പറയാനാകാതെ ഇടുക്കി ജില്ലയിൽ ഇടതു നേതാക്കൾ ഇപ്പോൾ അഭിപ്രായം പറയാതെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് .സര്ക്കാര് ഇറക്കക്കുന്ന ഉത്തരവുകൾക്കെതിരെ സമരം ചെയ്യേണ്ട ഗതികേടും ഇടതുനേതാക്കളെയും ഇടുക്കിയിലെ സി പി ഐ എം നെയും വലച്ചിട്ടുണ്ട്

1960 ലെ ഭൂപതിവ് നിയമവും 1964 ലെ ഭൂപതിവ് ചട്ടവും ഭേഗതിചെയ്യാൻ സർക്കാർ തിരുമാനമെടുത്തതായി സർക്കാർ നിയമസഭക്കകത്തും പുറത്തു പ്രസ്താവന നടത്തി പുറത്തിറങ്ങു മുൻപ് ഇടുക്കിയിൽ ജില്ലാഭരകൂടം 1964 ലെ ചട്ടത്തിലെ നിയമലംഘനങ്ങൾക്കെതിരെ നടപടി ആരംഭിച്ചു .1964 ലെ ചട്ടപ്രകാരം 98 ശതമാനത്തിലധികം പട്ടയം വിതരണം ചെയ്തിട്ടുള്ള ഇടുക്കി ജില്ലയിലെ മുഴുവൻ ഗാർഹികേതര നിര്മ്മാണങ്ങളും കുടിയേറ്റകാലം മുതൽക്ക് നടന്നിട്ടുള്ളത് എൽ എ പട്ടയങ്ങളിലാണ് എൽ എ പട്ടയങ്ങളിലെ ഗാർഹികേതര നിർമ്മാണങ്ങൾക്കെതിരെ നടിപടിയെടുത്തൽ ജില്ലയിലെ മുഴുവൻ പട്ടങ്ങളിലെയും കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടിവരും . ഗുരുതരാവസ്ഥമുന്നിൽ കണ്ട ഇടുക്കിയിലെ ജനത രാഷ്ട്രീയ ഭേദമെന്യേ സമരത്തിലായിരുന്നു . 2019 ൽ നിയമം പരിഷ്‍കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകഷിസംഘത്തിന് ഉറപ്പ് നൽകിയെങ്കിലും .പിന്നീട് ഈ തീരുമാനം അട്ടിമറിക്കുകയുണ്ടായി . രണ്ടാം പിണറായി അധികാരമേറ്റ ശേഷം 1964 ലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാഭരണകൂടം നടപടി തുടങ്ങിയതോടെ ജില്ലാ യിൽ വീണ്ടും ബഹുജനപ്രക്ഷോപം ഉടലെടുത്തു . ജനങ്ങളുടെ പ്രതിക്ഷേധം കനത്തോടെ മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തുകയും 2022 നവംബർ അവസാനത്തോടെ 1960 ലെ ഭൂപതിവ് നിയമവും 1964 ലെ ഭൂപതിവ് ചട്ടവും ഭേദഗതി ചെയ്യുമെന്ന് ജില്ലയിലെ കർഷക സമരനേതാക്കൾക്കും ഇടുക്കി രൂപത വക്താക്കൾക്കും മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും , ജില്ലയുടെ ചുമതലയുള്ള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉറപ്പു നൽകി . എന്നാൽ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലയിൽ ജില്ലാഭരണകൂടം വീണ്ടും നടപടി ആരഭിച്ചു .

ജില്ലാഭരണകൂടം നടപടി തുടരുന്നതിനിടെ സെപ്തബർ 26 ന് മുഖ്യമന്ത്രി ഇടുക്കിജില്ലയിലെ സന്ദർശനത്തിനെത്തിയപ്പപ്പോൾ ഇടതു നേതാക്കൾ ജില്ലാ ഭരണകൂടത്തിന്റെ നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും മുഖ്യമന്ത്രി ജില്ലാകളക്ടർ ഷീബ ജോർജ്ജിനെ വിളിച്ചു വരുത്തി ചട്ടലംഘനത്തിനെതിരായ നടപടി നിർത്തിവെക്കാൻ വക്കാൻ നിർദേശം നൽകിയതായി ഇടതു നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു . എന്നാൽ മുഖ്യമന്ത്രയുടെ
വാക്കിന് പുല്ലു വില കല്പിച്ചില്ലന്നു മാത്രമല്ല “മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ പോരാം ഉത്തരവ് രേഖമൂലം നൽകിയാൽ മാത്രമേ നടപ്പാക്കാനാകു ” എന്ന നിലപാടിലേക്ക്
ജില്ലാഭരണകൂടവും ദേവികുളം സബ്കളക്ടറും നിലപാടെടുത്തു. ഇടുക്കിജില്ല ഭരണകൂടത്തിന്റെയും ദേവികുളം സബ് കളക്ടറുടെയും നടപടിയിൽ പ്രതിക്ഷേധിച്ച് ഒക്ടോബർ 18 ന് സി പി ഐ എം ന്റെ നേതൃത്തത്തിൽ ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസ് വളയൽ സമരം നടത്തി . സമരമനടത്തി സി പി ഐ എം നേതാക്കളും അണികളും വീട്ടിൽ ചെല്ലുന്നതിന് മുൻപ് അഡിഷണനാൽ ചിഫ് സെകട്ടറി  ഡോ : എ ജയ തിലക് പുതിയ ഉത്തരവ് പുറത്തിറക്കി മുഖ്യമന്ത്രിയെ ഇടതു നേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ് .അഡിഷണൽ പ്രിൻസിപ്പിൾ സെകട്ടറിയുടെ ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല എന്ന്‌ ഇടതു നേതാക്കൾ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഉത്തരവുണ്ടാകില്ല എന്നാണ് സമര സംഘടനകൾ പറയുന്നത്

2022 മെയ് ഖനനവുമായി ബന്ധപ്പെട്ട സമാന സ്വഭാവമുള്ള 35 കേസ്സുകളിലെ വിധി ചൂണ്ടി കാട്ടിയാണ് അഡിഷണൽ ചിഫ് സെകട്ടറി എ .ജയതിലക് പുതിയ ഉത്തരവു പുറപ്പെടിവിച്ചിട്ടുള്ളത് .1960 ലെ ഭൂപതിവ് നിയമപ്രകാരം നൽകിയിട്ടുള്ള ലാൻഡ് അസ്‌മെന്റ് പട്ടയങ്ങളിൽ ഗാർഹികേതര നിർമ്മങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും 1964 ലെ ചട്ടം ലംഘിച്ചതിന് പട്ടയം റദ്ദ് ചെയ്യണമാണെന്നുമാണ് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത് . എൽ എ പട്ടയങ്ങളിലെ ചട്ടലംഘനത്തിനെതിരെ നടപടി സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും . സുപ്രിം കോടതി ഹൈകോടതി വിധി ശരിവെക്കുകയും ചെയ്തട്ടുണ്ടങ്കിലും ഇടുക്കിയിൽ മാത്രമാണ് ചട്ടലംഘനത്തിന് റവന്യൂ വകുപ്പ് നടപടി തുടരുന്നത് . ഇതിനു പിന്നിൽ സര്ക്കാരിനു രാഷ്ട്രീയ പാർട്ടികൾക്കും വലിയ സാമ്പത്തിക ലക്ഷ്യമുണ്ടന്നാണ് ആരോപണം .

വെട്ടിലായി ഇടുക്കിയിലെ ഇടതു നേതാക്കൾ

1964 ലെ ഭൂപതിവ് ചട്ടത്തിലെ നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടി ഇടുക്കിയിൽ മാത്രം തുടരുന്ന സാഹചര്യത്തിൽ . ജില്ലയിലെ സമര നേതാക്കളുമായി ചർച്ച നടത്തി അനുരഞ്ജനമായുണ്ടാക്കിയ ഇടതു നേതാക്കൾ ഇപ്പോൾ വെട്ടിലായിരിക്കുകയാണ് . 1960 ലെ ഭൂപതിവ് നിയമം പരിഷകരിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തിയിരുന്ന ഹൈറേഞ്ച് സംരക്ഷണ സമതി, അതിജീവന പോരാട്ട വേദി, കത്തോലിക്കാ സഭ ഇടുക്കി രൂപത എന്നിവർക്ക് ജില്ലയിലെ ഇടതു നേതാക്കൾ ഭൂപ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു .
2022 നവംബർ അവസാനത്തോടെ നിയമം ഭേതഗതിചെയ്യുമെന്നായിരുന്നു  മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഉറപ്പ് .എന്നാൽ സർക്കാർ ജനങ്ങളെ പറഞ്ഞു വഞ്ചിക്കുകയാണെന്നരോപണം ഇപ്പോൾ ശ്കതമായിരിക്കുകയാണ് . ജില്ലയിലെ പല ഇടതു നേതാക്കളും മധ്യപ്രവത്തകരുടെ ഫോൺ കോളുകൾപോലും എടുക്കാതെ ചോദ്യങ്ങളിൽനിന്നും മുഖം മറച്ചിരിക്കുകയാണ് .

പിണറായിസർക്കാരിൽ വിശ്വസമില്ലന്നു സമരസമിതി ,സമരക്കടുപ്പിക്കും

ഭൂപ്രശനം പരിഹരിക്കപ്പെടുമെന്നുള്ള വിശ്വസം നഷ്ടപ്പെട്ടതായി അതിജീവന പോർട്ട വേദി അറിയിച്ചു സർക്കാർ തുടര്ച്ചയായി ജനങ്ങളെ പറഞ്ഞു വഞ്ചിക്കുകയാണ് . ഇടുക്കിയിലെ ഭൂപ്രശ്‌നം പരിഹരിക്കാതെ മുന്നോട്ടു പോകാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെങ്കിൽ മന്ത്രിമാർ ജില്ലയിൽ പ്രവേശിക്കുന്നത് തടയുമെന്നു അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി പറഞ്ഞു . “ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഈ സർക്കാരിനെ എങ്ങനെ വിശ്വസിക്കും . സർക്കാർ ജങ്ങളോട് ഒന്ന് പറയും ഉദ്യോഗസ്ഥർ മറ്റൊന്ന് പ്രവർത്തിക്കുന്നു . ഇതു ജനവഞ്ചനയാണ് ” …. ഇടുക്കിയിലെ സമരം സംസ്ഥനതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടത്തുന്ന നിക്ഷേപക സംഗമത്തിന് ബദലായി “നിക്ഷേപകരുടെ ശവപ്പറമ്പ്” പ്രതിക്ഷേധപരിപാടി തീരുവനന്തപുറത്തു സംഘടിപ്പിക്കും . സംസ്ഥാന സർക്കാരിനെ വിശ്വസിച്ചു നിക്ഷേപമിറക്കി വെട്ടിലായ മുഴുവൻ നിക്ഷേപകരെയും തിരുവനത്തപുരത്തെത്തിച്ചു സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനാതുറന്നു കാട്ടുമെന്നു . ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നതായും റസാക്ക് ചൂരവേലി പറഞ്ഞു . കത്തോലിക്കാ സഭയും സമാന രീതിയിലുള്ള സമരങ്ങൾ ആവിഷ്ക്കരിക്കുന്നുണ്ടെന്നും ജില്ലയിൽ രൂപകൊടുത്തിട്ടുള്ള 64 കർഷക സംഘടനകളുടെ സംയുകത സംരംഭമായ ഇടുക്കി “ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ” സമരപരിപാടികളേ പിന്തുണക്കുമെന്ന് ഇടുക്കി രൂപത വക്താക്കൾ അറിയിച്ചു .

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ അട്ടിമറിയും ഗൂഢാലോചനയും

വലിയ സമര പോരാട്ടങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയിൽ നിന്നും സംസ്ഥാന സർക്കാരിനിന്നും അനുകൂല നിലപാടുണ്ടാകുകയും .1964 ലെ ഭൂ പതിവ് ചട്ടം പരിഷകരിക്കുമെന്ന് തത്ത്വത്തിൽ തീരുമാനിക്കുകയും ചെയ്‌യുകയും . നടപടി പാടില്ലെന്ന് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയിട്ടും മുഖ്യമന്ത്രിയുടെ നിർദേശം അനുസരിക്കാൻ ജില്ലാകളക്റ്റർ തയ്യാറാകാത്തിന്റെ കാരണം എന്താണ്?. ഇപ്പോൾ അഡിഷണൽ ഷെഫ് സെകട്ടറിയുടെ ഉത്തരവിന്റെ ലക്‌ഷ്യം എന്താണ് ? ചട്ട ഭേദഗതി അട്ടിമറിക്കാനുള്ള ഉദ്യാഗസ്ഥ നീക്കം ഇതിനു പിന്നിലുണ്ടോ ?. 1964 ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ഇടുക്കി ജില്ലയിൽ മുഴുവൻ നിർമ്മാണം നിരോധനം നടപ്പിക്കിയത് വഴി റവന്യൂ വകുപ്പ് ജീവനക്കാർക്ക് വൻ ചാകരയായിരുന്നു ജില്ലയിൽ. ചെറുത് വലുതുമായ എല്ലാ നിർമ്മാണങ്ങൾക്കും, റവന്യൂ എൻ ഓ സി വാങ്ങേണ്ട സ്ഥിതി വന്നതോടെ റവന്യൂ ജീവനക്കാർ ജില്ലയിൽ സമാന്തര ഭരണം ആരംഭിക്കുകയുണ്ടായി , കോടിക്കണക്കിനു രൂപ കൈക്കൂലി ഇനത്തിൽ ജില്ലയിൽ നിന്നും റവന്യൂ ജീവനക്കാർ പിരിച്ചെടുത്തു . രാഷ്ട്രീയ പാര്ട്ടികളും ഉദ്യോഗസ്ഥർക്കൊപ്പം പണപ്പിരിവ് നടത്തിയിട്ടുണ്ട് . ചട്ടം ഭേദഗതി ചെയ്യപ്പെട്ടാൽ അതോടെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഇല്ലാതാകുമെന്ന് കണ്ട റവന്യൂ ഉദ്യഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരക്കിട്ട നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് ആക്ഷേപം

പ്രമുഖരായ ആളുകളെ ചട്ടലംഘനത്തിൽ കുടുക്കി നടപടിയിൽ പെടുത്തി പട്ടയം റദ്ദുചെയ്ത്താൽ . സർക്കാർ ചട്ടം ഭേതഗതിചെയ്താലും നിയമകുറുക്കിൽ അകപെട്ടവരിൽ നിന്നും പിന്നിടും പണം സമ്പാദിക്കാമെന്ന കണക്കുട്ടലിൽ കിട്ടിയ അവസരം മുതലാക്കി ആളുകളെ കേസിൽ കുടുക്കി സർക്കാർ പദ്ധതി അട്ടിമറിക്കാന് റവന്യൂ ഉദ്യഗസ്ഥർ ശ്രമിയ്ക്കുന്നതായാണ് വിവരം . അതേസമയം സംസ്ഥാന സർക്കാരിന് നിയമം പരിഷകരിക്കാൻ വേണ്ടത്ര ഇച്ഛശക്തിയില്ലന്നും ആരോപണമുണ്ട് . പിണറായി വിജയനെ പോലെ ശക്തനായ മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ ദാനമായികിട്ടിയ ഐ എ എസ് യെ പദവിയുള്ള ഒരു ജില്ലാകളക്ടർ മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന്‌ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത് സംസ്ഥാന സർക്കാർ അറിയാതെയാണെന്നും വിശ്വസിക്കാനാകില്ലെന്നും വിമർശനമുണ്ട് .ഇടതു മന്ത്രി സഭയിലെ രണ്ടാമത്തെ കഷിയായ സി പി ഐ ക്കെതിരേയും ആരോപണമുണ്ട് . ചട്ടം പരിഷകരിക്കുന്നതിൽ പലപ്പോഴും തടസ്സവാദവുമായി രംഗത്തുവന്നത് സി പി ഐ ലെ പരിസ്ഥി മൗലിക വാദികളായ നേതാക്കൾകളാണ് , ഈ നേതാക്കൾ ഇപ്പോഴും ചട്ട ഭേതഗതി തടസ്സപ്പെടുത്താൻ രംഗത്തുണ്ടന്നും ആരോപണമുണ്ട് അവരുടെ സ്വാധീനഫലമായാണ് റവന്യൂ പ്രിസിപ്പൽ സെകട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചട്ട ഭേദഗതി അട്ടിമറിക്കാൻ രംഗത്ത് വന്നിട്ടുള്ളതെന്നാണ് സൂചന . ഒരിക്കൽ റവന്യൂ വകുപ്പ് ഭരിച്ച പാർട്ടിക്കെതിരെ റവന്യൂ ജീവനക്കാര്ക്കെതിരെയും മാത്രമുണ്ടായിരുന്ന കർഷക സംഘടനകളുടെ ആരോപണം സി പി എം ലേക്ക് നീളുകയാണ് മുഖ്യമന്ത്രി അറിയാതെയല്ല ജനദ്രോഹഉത്തരവുകൾ ഇറങ്ങുന്നതെന്ന വാദത്തിന് ഇപ്പോൾ പ്രസക്തയിലത്തായിരിക്കുകയാണ് .

You might also like

-