200 കോടി രൂപയുടെ തട്ടിപ്പ് നടി ലീന മരിയ പോളിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

Actress Leena Maria Paul has been arrested by the Delhi Police for allegedly defrauding her of Rs 200 crore കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 ൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

0

ഡൽഹി ; സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിനെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്.തീഹാർ ജയിലിൽ കഴിയുന്ന ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.

കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 ൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

അണ്ണാ ഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി ശശികലയുടെ സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് മുൻ എം.പിയും വ്യവസായിയുമായ രായപതി സംബശിവ റാവുവിൽ പണം തട്ടിയെടുത്തെന്ന കേസും ഇവർക്കെതിരെയുണ്ട്

സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ 10 ആഡംബര കാറുകളും പണവും പിടിച്ചെടുത്തിരുന്നു. സുകാഷ് തീഹാറിലായതിന് ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടി പാര്‍ലറിൽ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തില്‍പെട്ടവര്‍ വെടിവെയ്പ്പ് നടത്തിയത് സംബന്ധിച്ച അന്വേഷണം ഇപ്പോഴും അന്വേഷണത്തിലാണ്. സിബിഐ മാസങ്ങള്‍ക്ക് മുന്‍പ് ഈ ബ്യൂട്ടി പാര്‍ലറില്‍ റെയ്ഡ് നടത്തിയിരുന്നു

You might also like

-