നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടൻ ഇടവേള ബാബുവും കോൺഗ്രസിൽ ?

രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു

0

കൊച്ചി :നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പിഷാരടിയും ഇടവേള ബാബുവും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ കേരള യാത്ര ഇന്ന് ഹരിപ്പാട് എത്താനിരിക്കെയാണ് രമേശ് പിഷാരടിയും ബാബിവും വേദിയില്‍ എത്തുമെന്നകോൺഗ്രസ്സ് വൃദ്ധങ്ങൾ നൽകുന്ന സൂചന

രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. നേരത്തെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പിഷാരടിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാനുള്ള പിഷാരടിയുടെ തീരുമാനം. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ തുടങ്ങിയ കോൺഗ്രസിലെ യുവ നേതാക്കളാണ് രമേഷ് പിഷാരടിയുമായി ചർച്ചകൾ നടത്തിയത്. പിഷാരടിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്ന കാര്യവും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്