പന്ത്രണ്ട് വയസിന് മുകളില്‍‍‍‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന.

ആറു മുതല്‍ പതിനൊന്ന് വയസുവരെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട സാഹചര്യമേതെന്ന് രക്ഷിതാക്കള്‍ നിശ്ചയിക്കണം

0

പന്ത്രണ്ട് വയസിന് മുകളില്‍‍‍‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ‍് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്. ആറു മുതല്‍ പതിനൊന്ന് വയസുവരെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ട സാഹചര്യമേതെന്ന് രക്ഷിതാക്കള്‍ നിശ്ചയിക്കണം. അഞ്ച് വയസിന് താഴെയുള്ളവര്‍ സാധാരണ ഇടപെടലുകളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശം

പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കോവിഡ് വാക്സിന്‍ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ഉപേക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു.അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വികസിപ്പിക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിക്കെതിരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വാക്സിന്‍ പരീക്ഷണം ഏജന്‍സി മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് ട്രംപിന്‍റെ ആരോപണം.