പോളിംഗ് ഓഫീസര്‍മാര്‍ മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി

മെഷീനുകള്‍ പോളിംഗ് ഓഫീസര്‍മാര്‍ കൈവശം വച്ചിരിക്കുന്നുവെന്ന് 'ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്

0

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ദില്ലിയില്‍ ചിലയിടത്ത് പോളിംഗ് ഓഫീസര്‍മാര്‍ മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി. സീല്‍ ചെയ്ത വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്കയക്കാതെ ചിലയിടങ്ങളില്‍ പോളിംഗ് ഓഫീസര്‍മാര്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ‘ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.ഇലക്‌ട്രാണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്ക് ആം ആദ്മി എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും കാവലിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കള്‍ക്ക് ഭയമുണ്ട്.

You might also like

-