ഇടുക്കിപൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി.

കൂട്ടുകാരുമായി കുളിക്കുന്നതിനിടെ വള്ളത്തിൽ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയിൽ വള്ളം മറിയുകയായിരുന്നു . വള്ളത്തിൽ ഇയാൾക്കൊപ്പം വെള്ളത്തിൽ വീണ സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കര കയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല

0

അടിമാലി | വെള്ളത്തൂവൽ പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി രാജാക്കാട് മമ്മട്ടികാനം മുണ്ടപ്പിള്ളിൽ ശ്യാംലാൽ നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാൽ . കൂട്ടുകാരുമായി കുളിക്കുന്നതിനിടെ വള്ളത്തിൽ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയിൽ വള്ളം മറിയുകയായിരുന്നു . വള്ളത്തിൽ ഇയാൾക്കൊപ്പം വെള്ളത്തിൽ വീണ സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കര കയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. രാജാക്കാട് പൊലിസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തിൽ പരിശോധന നടത്തി. ശ്യാംലാലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ 7 ന് തിരച്ചിൽ അവസാനിപ്പിച്ചു. പുലർച്ചെ മുതൽ ഇയാൾക്കായുള്ള തിരച്ചിൽ നാട്ടുകാരും പോലീസും നാട്ടുകാരും ചേർന്ന് അണക്കെട്ടിൽ ആരഭിച്ചിട്ടുണ്ട് .

You might also like

-