കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി.

പെണ്‍കുട്ടിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കോളേജിന് പുറത്തുള്ള ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് റൂമില്‍ കയറി വെടിവെക്കുകയായിരുന്നു

0

കോതമംഗലം : കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജിന് സമീപമുള്ള വാടകവീട്ടിലാണ് കൊലപാതകം നടന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.പെണ്‍കുട്ടിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കോളേജിന് പുറത്തുള്ള ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് റൂമില്‍ കയറി വെടിവെക്കുകയായിരുന്നു. പെണ്‍കുട്ടിയെ രാഖില്‍ ശല്യം ചെയ്തതിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി യുവാവിനെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

-

You might also like

-