അടിമാലികല്ലാറിൽ മരം കടപുഴകി വീണ് അയൽസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു

ഏല തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങവെ മരം ഒടിഞ്ഞ് വീഴുകയും ഗീത അപകടത്തിൽപ്പെടുകയുമായിരുന്നു.കല്ലാർ വടക്കൽ ജോർജിന്റെ ഏലത്തോട്ടത്തിലെ ജോലിക്കാരിയാണ് മരിച്ച ഗീത മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

0

ഇടുക്കി | അടിമാലി കല്ലാറ്റിൽ മരം കടപുഴകി വീണ് അയൽസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു.മധ്യപ്രദേശ് സ്വദേശിനി ഗീത(25 )യാണ് മരിച്ചത്.കല്ലാർ വട്ടയറിൽ ഏല തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങവെ മരം ഒടിഞ്ഞ് വീഴുകയും ഗീത അപകടത്തിൽപ്പെടുകയുമായിരുന്നു.കല്ലാർ വടക്കൽ ജോർജിന്റെ ഏലത്തോട്ടത്തിലെ ജോലിക്കാരിയാണ് മരിച്ച ഗീത മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കനത്തമഴ ഇടുക്കിയിൽ വ്യാപക നാശം വിതച്ചിട്ടുണ്ട് മരിയപുരത്തു ഇടിമിന്നലിൽ വീട് തകർന്നു. ഇന്നു വൈകിട്ട് അഞ്ചേകാലോടെ യാണ് അപകടം. മര്യാപുരം കുഴികണ്ടത്തിൽ സുരേന്ദ്രന്റെ വീടാണ് തകർന്നത്. വീട്ടിലെ വയറിങ് ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. ആളപായമില്ല
മരിയപുരത്തു ഇടിമിന്നലിൽ വീട് തകർന്നു. കാണാത്തകാറ്റിലും മഴയിലും ദേശീയപാത 85 ൽ നിരവതിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട് . കട്ടിൽ വ്യാപകമായ കൃഷിനാശവും ഇടുക്കിജില്ലയിലെ എല്ലായിടത്തും തന്നെ റിപ്പോർട്ട് ചെയ്തട്ടുണ്ട് .

-

You might also like

-