കിറ്റെക്സിലെ തൊഴിലാളികൾ പോലീസിനെ അക്രരമിച്ച സംഭവം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

കിറ്റക്സിലേക്ക് വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെ മയക്ക് മരുന്നുകൾ എത്തിയിരുന്നതായാണ് വിവരം .ലഹരിക്ക് അടിപെട്ട തൊഴിലാളികൾ കുട്ടാമായി നാട്ടുകാരെ ഉപദ്രവിവിക്കുന്നതു യാത്ര തടസ്സം ഉണ്ടാക്കുന്നത് സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവായിരുന്നു . ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളിൽ നാട്ടുകാരുടെ പരാതി വെളിച്ചവും കണ്ടട്ടില്ലന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .

0

കൊച്ചി | കിഴക്കമ്പലത്ത് കിറ്റക്‌സ്‌സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കിറ്റെക്സിനകത്ത് മുന്‍പുണ്ടായ സംഘര്‍ഷങ്ങളും അന്വേഷണ സംഘം പരിശോധിക്കും. ഇതര സംസ്ഥാന തൊഴിലാളി കള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രണ്ടായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ പണിയെടുക്കക്കുന്ന
കിറ്റക്സിലെ തൊഴിലാളികൾക്കിടയിലേക്ക് വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെ മയക്ക് മരുന്നുകൾ എത്തിയിരുന്നതായാണ് വിവരം .ലഹരിക്ക് അടിപെട്ട തൊഴിലാളികൾ കുട്ടാമായി നാട്ടുകാരെ ഉപദ്രവിവിക്കുന്നതു യാത്ര തടസ്സം ഉണ്ടാക്കുന്നത് സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവായിരുന്നു . ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളിൽ നാട്ടുകാരുടെ പരാതി വെളിച്ചവും കണ്ടട്ടില്ലന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .

സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 156 പേരില്‍ 24 പ്രതികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പൊലീസുകാരെ ആക്രമിച്ച 18 പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമാകാനുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.മെഡിക്കൽ പരിശോധനകളും കൊവിഡ് ടെസ്റ്റ് നടത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

ക്രിസ്മസ് കരോള്‍ പരിപാടിക്കിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് കിറ്റെക്സ് എംഡിയുടെ സാബു എം ജേക്കബിന്റെ പ്രതികരണം. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായ അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. പൊലീസിനെതിരായ ആക്രമണത്തിന് പിന്നാലെ കിറ്റക്സ് കമ്പനിക്കും ട്വന്‍റി 20ക്കും എതിരായ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയാണ്. കമ്പനിക്കകത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ആവശ്യം.

നേരത്തെ കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തെത്തിയിരുന്നു. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണെന്ന് സംഘടന ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തതിൽ നിന്നും തൊഴിലുടമയ്ക്ക് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

You might also like

-