4000ത്തോളം ആഡംബരകാറുകലുമായി പോയ കപ്പലിൽ തീപിടുത്തം

1100 പോർഷെ കാറുകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. കപ്പലിൽ നിന്ന് 22ഓളം ജീവനക്കാരെ രക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് കപ്പലിൽ തീപിടുത്തമുണ്ടായത്

0

ബെർലിൻ| ജർമ്മനിയിൽ നിന്നും യുഎസിലേക്ക് ആഡംബരക്കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. 4000ത്തോളം ആഡംബരകാറുകൾ കപ്പലിൽ ഉണ്ടായിരുന്നുത് .ഫെലിസിറ്റി എയ്‌സ് എന്നകപ്പലിലാണ് തീപിടുത്തം ഉണ്ടായതു
1100 പോർഷെ കാറുകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. കപ്പലിൽ നിന്ന് 22ഓളം ജീവനക്കാരെ രക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് കപ്പലിൽ തീപിടുത്തമുണ്ടായത്.ജർമ്മനിയിലെ എംഡനിൽ നിന്നും അമേരിക്കയിലെ ഡേവിസ് വില്ലിലേക്കുള്ള യാത്രയ്‌ക്കിടെ പോർച്ചുഗൽ തീരത്ത് അസോർസ് ദ്വീപിനടുത്ത് വച്ചാണ് സംഭവം. അസോർസിൽ നിന്നും 200 മൈൽ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് കപ്പൽ ഇപ്പോൾ ഉള്ളത്. പോർച്ചുഗീസ് സേനാംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നവരെ രക്ഷിച്ചത്. ആർക്കും പരിക്കുകൾ ഇല്ലെന്നാണ് വിവരം.

ഫോക്‌സ്‌വാഗൺ പോർഷെയ്‌ക്ക് പുറമെ 189 ബെന്റ്‌ലി കാറുകളും കപ്പലിൽ ഉണ്ടായിരുന്നു. ലംബോർഗിനി, ഔഡി തുടങ്ങിയ കാറുകളുടെ എണ്ണം പുറത്ത് വന്നിട്ടില്ല. വൈദ്യുതി തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കപ്പലിലെ തീ നിയന്ത്രണ വിധേയമായതായി അസോർസ് തുറമുഖത്തിന്റെ ക്യാപ്റ്റൻ വ്യക്തമാക്കി.

-

You might also like

-